1 GBP = 103.38

ന്യൂസിലാന്‍റ് ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി

ന്യൂസിലാന്‍റ് ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച്മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. മസ്ജിദിന് സമീപത്തുള്ള ഖബര്‍സ്ഥാനില്‍ 27 പേരുടെ മൃതദേഹങ്ങളാണ് ഖബറടക്കിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഏറ്റവും അനുയോജ്യമായ അന്ത്യയാത്രയാണ് ന്യൂസിലാന്റ് നല്‍കിയത്. മസ്ജിദിന് സമീപത്ത് പ്രത്യേക ഖബര്‍സ്ഥാന്‍ സര്‍ക്കാര്‍ ഒരുക്കി. 5000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവെച്ച് മുന്നേറിയ ബ്രെന്റണ്‍ ടാരന്റ് എന്ന വംശീയ ഭീകരനെ തടഞ്ഞ പാകിസ്ഥാന്‍ സ്വദേശി നയിം റാഷിദിന്റെ മൃതദേഹമാണ് ആദ്യം ഖബറടക്കിയത്. പിന്നാലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 25 പേരുടെയും കാര്‍ അപകടത്തില്‍ മരിച്ച മറ്റൊരാളുടെയും മൃതദേഹം ഖബറടക്കി. പാകിസ്ഥാന്‍, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടിരുന്നത്. ഇവരുടെ രാജ്യത്തിന്റെ ദേശീയ പതാക പുതപ്പിച്ചാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.

കഴിഞ്ഞ 15നുണ്ടായ ഭീകരാക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടിരുന്നത്. 26പേരുടേത് ഉള്‍പ്പടെ 41 മൃതദേഹള്ളള്‍ ഈ ആഴ്ചയോടെ ഖബറടക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും. ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പള്ളികള്‍ കഴിഞ്ഞ ദിവസമാണ് നമസ്കാരത്തിനായി വീണ്ടും തുറന്നിരുന്നത്. പ്രധാനമന്ത്രി ജസീന്ത അര്‍ഡേണ്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ഐക്യദാര്‍‌ഢ്യമര്‍പ്പിച്ച് മസ്ജിദിലെത്തിയിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more