1 GBP = 103.89

ന്യൂകാസിലിലെ ചാക്കോച്ചന്റെ മലയാള ഭക്തിഗാനം യു ട്യൂബിൽ റിലീസ് ചെയ്തു

ന്യൂകാസിലിലെ ചാക്കോച്ചന്റെ മലയാള ഭക്തിഗാനം യു ട്യൂബിൽ റിലീസ് ചെയ്തു

ന്യൂകാസിൽ. മലയാളം സംസാരിക്കുവാൻ പോലും   ബ്രിട്ടനിലെ മലയാളി കുട്ടികൾ വിമുഖത കാട്ടുന്ന ഈകാലത്തു  ശുദ്ധ മലയാളത്തിൽ ഒരു ക്രിസ്തീയ ഭക്തിഗാനവുമായി ന്യൂകാസിലിലെ പത്തു വയസുകാരൻ മലയാളി ബാലൻ ജേക്കബ് ഷൈമോൻ ശ്രദ്ധേയനാകുന്നു . ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാത്ത അനവധി ഗാനങ്ങളിലൂടെ മലയാളി മനസുകളിൽ സ്ഥാനം പിടിച്ച ഫാ.  ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നിർവഹിച്ച “കർത്താവെ നീയെന്റെ സ്വന്തം “എന്ന  ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനത്തിനാണ് ചാക്കോച്ചൻ ശബ്ദം നൽകി  അഭിനയിച്ചിരിക്കുന്നത് .ഷാജി തുമ്പേച്ചിറ അച്ചൻ  തന്നെ സ്റ്റുഡിയോയിൽ നേരിട്ട് ചാക്കോച്ചനെ പാട്ടു  പഠിപ്പിച്ചു പാടിക്കുന്ന മനോഹരമായ  ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് .

ബിർമിംഗ്ഹാമിലെ ബിജോ റ്റോം നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സ്കറിയ ജേക്കബും , വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് വിഷ്ണു പി ആർ സെലെബ്രന്റ്‌സും ആണ് , സുനിൽ വി ജോയി ആണ് നിർമ്മാണ നിർവഹണം നിവഹിച്ചിരിക്കുന്നതു , ഷാജി അച്ചന്റെ  ഇതിനു മുൻപുള്ള ഒരു ആൽബത്തിലും  ചാക്കോച്ചൻ ഒരു പാട്ട് പാടിയിരുന്നു . എന്തൊരു സ്നേഹമാണ് എന്ന് തുടങ്ങുന്ന ആ ഗാനം യു ട്യൂബിൽ വൈറൽ ആയിരുന്നു .ഫാ . സെബാസ്റ്റ്യൻ ചാമക്കാല രചന നിർവഹിച്ച ആ ഗാനത്തിന്റെയും സംഗീത സംവിധാനം നിർ വഹിച്ചത് ഫാ. ഷാജി തുമ്പേചിറയിൽ ആണ് . ബ്രിട്ടനിൽ മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കലിന്റെയും , എൻ . എച്ച് . എസ് . ജീവനക്കാരിയായ സിമിയുടെയും രണ്ടാമത്തെ പുത്രനാണ് ന്യൂകാസിൽ സെന്റ് ജോസെഫ് പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ ചാക്കോച്ചൻ , ഈ പാട്ട്  കാണുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .

https://www.youtube.com/watch?v=VzNq2H6Bcek

[Please plug in your ? for an enhanced audio experience!] ♫ Celebrants India presents ‘Karthave Neeyente Swantham’ from the album Eeshoyude Punchiri ? SUBSCRIBE https://www.youtube.com/user/IndiaCel… ? TURN ON THE BELL ICON for the latest release. ♪ Song : Karthave Neeyente Swantham ♪ Singer : Jacob Shymon Thottumkal ♪ Lyrics …

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more