1 GBP = 103.12

നിമിഷയെ കൊന്നത് പണത്തിന് വേണ്ടിയെന്ന് പൊലീസ്

നിമിഷയെ കൊന്നത് പണത്തിന് വേണ്ടിയെന്ന് പൊലീസ്

കൊച്ചി: പെരുമ്പാവൂരിൽ ഇടത്തിക്കാട് അമ്പിനാട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷയെ ഇതര സംസ്ഥാന തൊഴിലാളിയായ ബിജു കുത്തിക്കൊന്നത് പണത്തിന് വേണ്ടിയായിരുന്നെന്ന് പൊലീസ്. നിമിഷയുടെ കൈയിൽ ഉണ്ടായിരുന്ന കറിക്കകത്തി ഉപയോഗിച്ചാണ് ഇയാൾ കഴുത്തറുത്തതെന്നും ഐ.ജി വിജയ് സാക്കറെ പറഞ്ഞു. ബിജു മദ്യലഹരിയിലായിരുന്നോയെന്ന് സംശയിക്കുന്നതായും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

പെരുമ്പാവൂരിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂരിലെ എ.കെ ഫ്ളവേഴ്സ് എന്ന കടയിൽ ബിജു നേരത്ത ജോലി നോക്കിയിരുന്നു. എന്നാൽ,​ മോശം സ്വഭാവത്തെ തുടർന്ന് ബിജുവിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ചെലവിന് പണം കണ്ടെത്താനാണ് ഇയാൾ മോഷണം തുടങ്ങിയത്. അങ്ങനെയാണ് നിമിഷയുടെ മുത്തശിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ബിജു കുറ്റം സമ്മതിച്ചതായി വ്യക്തമാക്കിയ സാക്കറെ,​ പ്രതിക്കെതിരെ ദൃക്സാക്ഷികൾ അടക്കമുള്ള നിർണായക തെളിവുകളുണ്ടെന്നും പറഞ്ഞു.

ഇന്ന് രാവിലെ 10.45ഓടെയായിരുന്നു സംഭവം. നിമിഷയുടെ മുത്തശിയുടെ കഴുത്തിൽ കിടന്ന മാല ബിജു പൊട്ടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബിജു നിമിഷയെ കുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നനതിനിടെ തമ്പിക്കും പരിക്കേറ്റത്. കഴുത്തിൽ കുത്തേറ്റ നിമിഷയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ബിജു സമീപത്തെ ചായ്പിൽ കയറി ഒളിച്ചു. എന്നാൽ, നാട്ടുകാർ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. നിമിഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more