1 GBP = 103.89

‘നിങ്ങള്‍ ഈ സിനിമ യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തതില്‍ പരാതിയോ പരിഭവമോ ഇല്ല, പക്ഷെ..’; തൊട്ടപ്പന്‍ സിനിമയുടെ അണിയറക്കാര്‍ക്ക് പറയാനുള്ളത്

‘നിങ്ങള്‍ ഈ സിനിമ യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തതില്‍ പരാതിയോ പരിഭവമോ ഇല്ല, പക്ഷെ..’; തൊട്ടപ്പന്‍ സിനിമയുടെ അണിയറക്കാര്‍ക്ക് പറയാനുള്ളത്

കിസ്മത്ത് എന്ന ചിത്രത്തിന് ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത വിനായകന്‍ നായകനായ തൊട്ടപ്പന്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ക്കെതിരെ അണിയറക്കാര്‍. സിനിമയുടെ തിയേറ്റര്‍ റിലീസിന് ശേഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം മുഴുവനായി യൂട്യൂബിലുടെ പുറത്തുവന്നിരിക്കുന്നത്. രണ്ടരമണിക്കൂര്‍ സിനിമ വെട്ടിച്ചുരുക്കി രണ്ട് മണിക്കൂറാക്കി യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തതിനെതിരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗിക പേജിലൂടെ രംഗത്തുവന്നിരിക്കുകയാണ്.

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയെ രണ്ട് മണിക്കൂറില്‍ താഴെയാക്കി യൂട്യൂബില്‍ ചുരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ടെന്ന് തൊട്ടപ്പന്‍ ടീം ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതിയ സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തൊട്ടപ്പന്‍ ടീം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്:

പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ച തൊട്ടപ്പൻ ഈ ആഴ്ച്ച നെറ്റ്ഫ്ലിക്സിലും റിലീസ് ആയിരുന്നു. തിയേറ്ററിൽ സിനിമ കാണാതിരുന്നവർ ഓൺലൈൻ റിലീസിന് ശേഷം ഒത്തിരി നല്ല അഭിപ്രായങ്ങൾ അറിയിച്ചതിലും ഏറെ സന്തോഷം.

ഇപ്പോഴിതാ സിനിമയുടെ വ്യാജപതിപ്പുകളും ഓൺലൈനിൽ വ്യാപകമായിരിക്കുന്നതായും അറിയുന്നു.. എന്നാൽ സിനിമയോട് നീതിപുലർത്താതെ രണ്ടര മണിക്കൂർ ഉള്ള ചിത്രം, രണ്ട് മണിക്കൂറിൽ താഴെയാക്കി ചുരുക്കിയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മുഴുവൻ പടം പ്രേക്ഷകരെ കാണിക്കാനുള്ള സന്മനസ്സെങ്കിലും നിങ്ങൾ കാണിക്കണമായിരുന്നു…

രണ്ടര മണിക്കൂർ സിനിമയെ രണ്ട് മണിക്കൂറിൽ താഴെയാക്കി ചുരുക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ട്.

നിങ്ങളുടെ ഇത്തരമൊരു ക്രൈം സിനിമയുടെ നിലവാരത്തെയും, പ്രേക്ഷകന് ലഭിക്കേണ്ട കാഴ്ച്ച അനുഭവത്തെയും തന്നെ തകർക്കുന്ന ഒന്നായെ കാണാനാകൂ..

സിനിമക്ക് വരുന്ന സാമ്പത്തിക നഷ്ടത്തിനേക്കാൾ അപ്പുറം, സിനിമയെന്ന കലാരൂപത്തെ തകർക്കുന്ന ഒന്നാണ് ഇത്.

അതേസമയം നിങ്ങൾ ഇത് യൂട്യൂബിൽ അപ്പ്ലോഡ് ചെയ്തതിൽ ഒരു പരാതിയോ പരിഭവമോ ഞങ്ങൾക്കില്ല, പക്ഷെ ഈ സിനിമയുടെ നിലവാരത്തെ തന്നെയാണ് അറിഞ്ഞോ അറിയാതയോ നിങ്ങൾ തകർക്കുന്നത് എന്നതിൽ ഏറെ ദുഃഖമുണ്ട്.

യൂട്യൂബിൽ മികച്ച അഭിപ്രായങ്ങൾ പങ്ക് വെച്ചവർക്കും നന്ദി!

നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് നിങ്ങൾ എന്ത് പറയും? എന്ന് ചോദിച്ചു കൊണ്ട് നിർത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more