1 GBP = 103.68
breaking news

നാസയുടെ പെർസിവറൻസ്​ വ്യാഴാഴ്​ച ചൊവ്വയിലിറങ്ങും

നാസയുടെ പെർസിവറൻസ്​ വ്യാഴാഴ്​ച ചൊവ്വയിലിറങ്ങും

വാഷിങ്​ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വ ദൗത്യമായ പെർസിവറൻസ്​ പേടകം വ്യാഴാഴ്​ച ചൊവ്വയിലിറങ്ങും. ആറരമാസം നീണ്ട യാത്രക്കൊടുവിലാണ്​ പേടകം ചൊവ്വയിലെത്തുക. ചൊവ്വയിലെ മലഞ്ചെരിവുകളും മണൽക്കൂനകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ​ജസെറോ ഗർത്തത്തിലാണ്​ പേടകം ഇറങ്ങുക.

ലാൻറിങ്​ സങ്കീർണമായിരിക്കുമെന്നാണ്​ കരുതുന്നത്​. പേടകമിറങ്ങിയാൽ ഉടൻ വിവരം ഭൂമിയിലെത്തും. മണിക്കൂറിൽ 19500 കി.മി വേഗതയിലാണ്​ റോവർ ചൊവ്വയിലേക്ക്​ കുതിക്കുക. ഈ സമയം 1300 ഡിഗ്രി സെല്‍ഷ്യസ് വരെ ഇത് ചൂടാവും.

നിശ്ചിത അകലത്തില്‍ പാരച്യൂട്ട് വിടരും. പാരച്യൂട്ട് പുറത്തുവന്ന് 20 സെക്കൻറിനോടടുത്ത് പേടകത്തി​െൻറ താഴ്ഭാഗം വേര്‍പെടും. ശേഷം റോവറിലെ ടെറൈന്‍ റിലേറ്റീവ് നാവിഗേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കുന്ന സ്ഥലം കണ്ടെത്തും. തുടർന്ന്​ റോവര്‍ പാരച്യൂട്ടില്‍നിന്ന് വേര്‍പെട്ട് റെട്രോ റോക്കറ്റുകളുടെ സഹായത്തോടെ പറക്കുകയും മണിക്കൂറില്‍ 2.7 കി.മീ. വേഗതയില്‍ ഉപരിതലത്തിലിറങ്ങുകയും ചെയ്യുമെന്നാണ്​ കണക്കുകൂട്ടൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more