1 GBP = 104.04
breaking news

തോറ്റ പാർട്ടിക്ക്​ വോട്ടുചെയ്​തവർ പൗരന്മാർ അല്ലാതാവില്ല –സോണിയ

തോറ്റ പാർട്ടിക്ക്​ വോട്ടുചെയ്​തവർ പൗരന്മാർ അല്ലാതാവില്ല –സോണിയ

ന്യൂ​ഡ​ൽ​ഹി: മോ​ദി​സ​ർ​ക്കാ​റി​നും ബി.​ജെ.​പി​ക്കും കീ​ഴി​ൽ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം വ​ഴി​ത്തി​രി​വി​ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ സോ​ണി​യ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​വ​രും തോ​റ്റ പാ​ർ​ട്ടി​ക്ക്​ വോ​ട്ടു ചെ​യ്​​ത​വ​രും പൗ​ര​ന്മാ​ർ അ​ല്ലാ​താ​വു​ന്നി​ല്ലെ​ന്ന്​ സോ​ണി​യ സ​ർ​ക്കാ​റി​നെ ഓ​ർ​മി​പ്പി​ച്ചു. 130 കോ​ടി​യെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്നു​വെ​ന്ന്​ പ​റ​യാ​റു​ള്ള ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​യോ​ജി​പ്പു​ള്ള​വ​രെ രാ​ഷ്​​​ട്രീ​യ പ്ര​തി​യോ​ഗി​ക​ൾ മാ​ത്ര​മാ​യി കാ​ണു​ക​യാ​ണെ​ന്ന്​ ഹിന്ദുസ്​ഥാൻ ടൈംസ്​​ ദി​ന​പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ സോ​ണി​യ പ​റ​ഞ്ഞു.

എ​തി​ര​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ​ല്ലാം ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളി​ല്ലാ​ത്ത ര​ണ്ടാം​കി​ട പൗ​ര​ന്മാ​ർ മാ​ത്രം. എ​ന്നാ​ൽ, മൗ​ലി​കാ​വ​കാ​ശം വോ​ട്ടു​ചെ​യ്യു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്ന്​ സ​ർ​ക്കാ​റും ഭ​ര​ണ​ക​ക്ഷി​യും ഓ​ർ​ക്ക​ണം. ജ​നാ​ധി​പ​ത്യ​ത്തെ അ​ർ​ഥ​ശൂ​ന്യ​മാ​ക്കു​ക​യാ​ണ്​ ഭ​ര​ണ​കൂ​ടം. രാ​ഷ്​​്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ​യും പൗ​ര​സ​മൂ​ഹ നേ​താ​ക്ക​ളെ​യും ഉ​ന്ന​മി​ടാ​ൻ സ്​​ഥാ​പ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗി​ക്കു​ന്നു. അ​ഭി​​പ്രാ​യ സ്വാ​ത​ന്ത്ര്യം ത​ന്നെ ഇ​ല്ലാ​താ​ക്കി അ​ടി​ച്ച​മ​ർ​ത്തു​ന്നു.

വി​യോ​ജി​പ്പു​ക​ളെ ഭീ​ക​ര​ത​യോ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മോ ആ​യി മു​ദ്ര​കു​ത്തു​ന്നു. ദേ​ശ​സു​ര​ക്ഷ ഭീ​ഷ​ണി​യു​ടെ പേ​രു​പ​റ​ഞ്ഞ്​ ജ​ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന ഓ​രോ​ന്നി​ലും ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ക്കു​ന്നു. എ​തി​ർ​ക്കു​ന്ന​വ​രെ നേ​രി​ടാ​ൻ ഭ​ര​ണ​കൂ​ട​ത്തി​െൻറ ഓ​രോ ഭാ​ഗ​വും ദു​രു​പ​യോ​ഗി​ക്കു​ന്നു. പൊ​ലീ​സ്, എ​ൻ.​ഐ.​എ, എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ എ​ന്നി​വ​യെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി-​ആ​ഭ്യ​ന്ത​ര മ​ന്ത്രി ഓ​ഫി​സു​ക​ളു​ടെ താ​ള​ത്തി​നൊ​ത്തു തു​ള്ളു​ന്നു. 

കാ​മ്പ​സി​ലും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യും ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ, രാ​ജ്യ​ത്തി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്​​ത​ത്. അ​ഭി​​പ്രാ​യം പ​റ​ഞ്ഞ പ്ര​മു​ഖ​രെ​പ്പോ​ലും പെ​ടു​ത്തി. കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ​യും കാ​ലാ​കാ​ല​ങ്ങ​ളി​ൽ വി​മ​ർ​ശി​ച്ചി​ട്ടു​ള്ള​വ​രാ​ണ്​ അ​വ​ർ. അ​ന​ന്ത​ര ഫ​ലം നോ​​ക്കാ​തെ സ്വേഛാ​ധി​പ​ത്യം ന​ട​പ്പാ​ക്കു​ന്ന​ത്​ അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​ണെ​ന്ന്​ സോ​ണി​യ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more