1 GBP = 103.62
breaking news

‘തിരുവനന്തപുരം,പാലാ, കാഞ്ഞിരപ്പിള്ളി, കായംകുളം സീറ്റുകള്‍ നല്‍കാം’; എന്‍സിപിയെ യുഡിഎഫിലെത്തിക്കാന്‍ നീക്കം

‘തിരുവനന്തപുരം,പാലാ, കാഞ്ഞിരപ്പിള്ളി, കായംകുളം സീറ്റുകള്‍ നല്‍കാം’; എന്‍സിപിയെ യുഡിഎഫിലെത്തിക്കാന്‍ നീക്കം

പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന്‍ എംഎല്‍എ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സിപിഐഎം ഇതില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറല്ലാത്തതിനാല്‍ എന്‍സിപി ഔദ്യോഗിക നേതൃത്വത്തെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തുടങ്ങിയതായി സൂചന. സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനെ കൂടെ നിര്‍ത്താനാണ് പാര്‍ട്ടി ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇവര്‍ പീതാംബരന്‍ മാസ്റ്ററുമായി ചര്‍ച്ച നടത്തി.

മാണി സി കാപ്പനടക്കം നാല് പേരാണ് പീതാംബരനുമായി കൂടികാഴ്ച്ച നടത്തിയത്. തദ്ദേശ തെരഞ്ഞെടപ്പില്‍ പാര്‍ട്ടിയെ പലസ്ഥലങ്ങളിലും സിപിഐഎം കാലുവാരിയെന്നും ഇവര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇനി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും അടുത്ത നീക്കങ്ങള്‍. ദേശീയ നേതൃത്വം മുന്നണി മാറ്റത്തെ അനുകൂലിച്ചാല്‍ പീതാംബരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഔദ്യോഗിക വിഭാഗം മുന്നണി മാറ്റത്തിന് ഒപ്പം നില്‍ക്കും.

ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ഇവരുടെ നീങ്ങള്‍ക്കുള്ള കാര്യവും ഇവര്‍ സംസ്ഥാന അധ്യക്ഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫിലേക്ക് പോയാലും തങ്ങള്‍ക്ക് നിയമസഭാ സീറ്റ് നഷ്ടപ്പെടില്ലായെന്ന വിശ്വാസത്തിലാണ് എന്‍സിപി. നാല് സീറ്റുകള്‍ നല്‍കുമെന്ന് മാണി സി കാപ്പന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഒരു സീറ്റ്, പാലാ, കാഞ്ഞിരപ്പിള്ളി, കായംകുളം സീറ്റുകളും നല്‍കാനാണ് ധാരണ. ഇതിന് പുറമേ എലത്തൂര്‍ സീറ്റും എന്‍സിപി യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്‍ജെഡിയും ജോസ് കെ മാണിയും മുന്നണി വിട്ട സാഹചര്യത്തില്‍ നീക്ക്‌പോക്ക് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more