1 GBP = 104.04
breaking news

തിരുപ്പിറവിയുടെ സുവിശേഷവുമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന്. ഫാ. നടുവത്താനിയിലും ഫാ.സാജു ഇലഞ്ഞിയിലും ശുശ്രൂഷകൾ നയിക്കും

തിരുപ്പിറവിയുടെ സുവിശേഷവുമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന്. ഫാ. നടുവത്താനിയിലും ഫാ.സാജു ഇലഞ്ഞിയിലും ശുശ്രൂഷകൾ നയിക്കും

ബാബു ജോസഫ്

ഉണ്ണി ഈശോയുടെ തിരുപ്പിറവിയെ മുൻനിർത്തിയുള്ള സുവിശേഷവും സന്ദേശവുമേകിക്കൊണ്ട് സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന് നടക്കും . അനുഗ്രഹീത വചന പ്രഘോഷകനായ  സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ  അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നും പ്രശസ്ത ധ്യാനഗുരുവും വിടുതൽ ശുശ്രൂഷകനുമായ ഫാ. സാജു ഇലഞ്ഞിയിലും പങ്കുചേരും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക . കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more