1 GBP = 103.80
breaking news

തന്റെ സ്‌പേസ് പാര്‍ക്കിലെ ജോലി മുഖ്യമന്ത്രിയുടെ അറിവോടെ; സ്വപ്‌ന സുരേഷിന്റെ മൊഴി

തന്റെ സ്‌പേസ് പാര്‍ക്കിലെ ജോലി മുഖ്യമന്ത്രിയുടെ അറിവോടെ; സ്വപ്‌ന സുരേഷിന്റെ മൊഴി

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ശിവശങ്കറിന്റെ വിശ്വസ്തയായതിനാലാണ് ജോലി ലഭിച്ചത്. ശിവശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ എട്ട് തവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്നും സ്വപ്‌ന പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.

അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ പരാമര്‍ശങ്ങള്‍. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം ആവശ്യമാമെന്ന് ഇഡി പറയുന്നു.

സ്വപ്നയുടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റും ശിവശങ്കറുമായി നടത്തിയ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചു. മുന്നൂറുലധികം പേജുകളുള്ള കുറ്റപത്രത്തിന്റെ 13,14 പേജുകളിലാണ് ശിവശങ്കറിനെപ്പറ്റി പരാമര്‍ശമുള്ളത്.

സ്വപ്നയും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. സ്വപ്നയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയത്ത് ശിവശങ്കര്‍ സഹായം നല്‍കിയതായും ഇഡി സൂചിപ്പിച്ചു. ആ തുക സ്വപ്ന മടക്കി നല്‍കിയിരുന്നില്ല. സ്വപ്നയുടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ ദുരൂഹത മണക്കുന്നതായി ഇഡി കുറ്റപത്രത്തില്‍പ്പറയുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച ചാറ്റുകള്‍ നിര്‍ണ്ണായകമാകും. ഡിജിറ്റല്‍ തെളിവുകള്‍ വിലയിരുത്തി ആഴത്തില്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയ്ക്കുമുന്നില്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more