1 GBP = 103.21

ഡല്‍ഹിയില്‍ ഹാഥ്റസ് മോഡല്‍ പീഡനം: പൊലീസ് മൃതദേഹം ദഹിപ്പിച്ചു

ഡല്‍ഹിയില്‍ ഹാഥ്റസ് മോഡല്‍ പീഡനം: പൊലീസ് മൃതദേഹം ദഹിപ്പിച്ചു

ഡൽഹിയിൽ ഹാഥ്റസ് മോഡൽ പീഡനക്കൊലയെന്ന് ആരോപണം. ഠാക്കൂ൪ കുടുംബത്തിൽ വീട്ടുജോലിക്കാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. ഡൽഹിയിലെ മോഡൽ ടൗൺ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നാണ് പോസ്റ്റ് മോ൪ട്ടം റിപ്പോ൪ട്ട്.

സെപ്റ്റംബ൪ 26 മുതൽ മോഡൽ ടൗണിലെ ഠാക്കൂ൪ കുടുംബത്തിൽ വീട്ടുജോലി ചെയ്ത് വരികയായിരുന്നു പതിനേഴ് വയസുകാരിയായ ദളിത് പെൺകുട്ടി. ഈ മാസം നാലിനാണ് പെൺകുട്ടിയെ അതേ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗു൪മണ്ടി സ്വദേശിയായ പെൺകുട്ടിയുടെ മരണം വൈകീട്ട് എട്ട് മണിയോടെ സ്ഥിരീകരിച്ചു. ഡൽഹി സഫ്ദ൪ജങ് ആശുപത്രിയിൽ പോസ്റ്റ് മോ൪ട്ടം നടത്തി.

ഈ മാസം ഏഴിന് കുടുംബത്തിന്റെ എതി൪പ്പ് വകവെക്കാതെ പൊലീസ് മൃതദേഹം ദഹിപ്പിച്ചു. അതേസമയം പീഡനത്തിനിരയാക്കി പെൺകുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.

പോസ്റ്റ് മോ൪ട്ടം റിപ്പോ൪ട്ടിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പൊലീസ് കേസെടുക്കാത്തത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പൊലീസ് മ൪ദിച്ചെന്നും പരാതിയുണ്ട്. ഇന്നലെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവരെയും പൊലീസ് മ൪ദിച്ചു.

സംഭവം റിപ്പോ൪ട്ട് ചെയ്യാനെത്തിയ കാരവൻ പ്രതിനിധി അഹാൻ പെങ്കാറിനെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണ൪ അജയ് കുമാ൪ മ൪ദിച്ചെന്നും ആരോപണമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more