1 GBP = 103.11
breaking news

ട്രഷറി തട്ടിപ്പ്​: കടുത്ത നിയന്ത്രണം; ആപ്ലിക്കേഷനുകൾ പരിമിതപ്പെടുത്തും

ട്രഷറി തട്ടിപ്പ്​: കടുത്ത നിയന്ത്രണം; ആപ്ലിക്കേഷനുകൾ പരിമിതപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി ത​ട്ടി​പ്പ്​ സ​ർ​ക്കാ​റി​ന്​ ത​ന്നെ നാ​ണ​ക്കേ​ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒാ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ​ട്ര​ഷ​റി വ​കു​പ്പ്. 

ട്ര​ഷ​റി സോ​ഫ്​​റ്റ്​​വെ​യ​റി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​രു​ടെ ത​സ്​​തി​ക​യി​ലെ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​നു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ​യും സ്​​ഥ​ലം​മാ​റി​പ്പോ​കു​ന്ന​വ​രു​ടെ​യും പാ​സ്​​വേ​ർ​ഡും മ​റ്റ്​ സാ​​േ​ങ്ക​തി​ക വി​വ​ര​ങ്ങ​ളും അ​തേ​ദി​വ​സം നി​ർ​ജീ​വ​മാ​ക്കും. 

ലോ​ഗി​ൻ സൗ​ക​ര്യം ല​ഭി​ക്കാ​ൻ നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യും ഏ​ർ​പ്പെ​ടു​ത്തി ട്ര​ഷ​റി ഡ​യ​റ​ക്​​ട​ർ ബു​ധ​നാ​ഴ്​​ച ഉ​ത്ത​ര​വ്​ ന​ൽ​കി.

പു​തി​യ ജീ​വ​ന​ക്കാ​ർ,​ സ്​​ഥ​ലം​മാ​റി എ​ത്തു​ന്ന​വ​ർ, ഡെ​പ്യൂ​േ​ട്ട​ഷ​ൻ-​വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെൻറു​കാ​ർ തു​ട​ങ്ങി എ​ല്ലാ​വ​ർ​ക്കു​ം ഒാ​ഫി​സ്​ ഒാ​ർ​ഡ​ർ പ്ര​കാ​രം ചു​മ​ത​ല ന​ൽ​കി​യ​ശേ​ഷം അ​ത്​ നി​ർ​വ​ഹി​ക്കാ​നാ​വ​ശ്യ​മാ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ മാ​ത്രം ലോ​ഗി​ൻ സൗ​ക​ര്യം ന​ൽ​കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more