1 GBP = 104.17

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: കോൺവേയ്ക്ക് ഫിഫ്റ്റി; ഇന്ത്യക്കെതിരെ ന്യൂസീലൻഡിനു മേൽക്കൈ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: കോൺവേയ്ക്ക് ഫിഫ്റ്റി; ഇന്ത്യക്കെതിരെ ന്യൂസീലൻഡിനു മേൽക്കൈ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിനു മേൽക്കൈ. ഇന്ത്യൻ പേസർമാർ നിറം മങ്ങിയപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 217 റൺസിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്. ന്യൂസീലൻഡിനായി ഡെവോൺ കോൺവേ ഫിഫ്റ്റി നേടി.

പിച്ചും അന്തരീക്ഷവും മുതലാക്കി ഇന്ത്യൻ ബാറ്റിംഗ് നിരയെ ചുരുട്ടികെട്ടിയ ന്യൂസീലൻഡ് ബൗളർമാരുടെ മികവിനൊപ്പം എത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ജസ്പ്രീത് ബുംറ ആകെ നിറം മങ്ങിയപ്പോൾ ഇന്ത്യയുടെ പദ്ധതികൾ തുടക്കത്തിൽ തന്നെ പാളി. ആദ്യ വിക്കറ്റിൽ കോൺവേയും ലാതമും ചേർന്ന് 70 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അശ്വിനാണ് ലാതമിനെ (30) കോലിയുടെ കൈകളിൽ എത്തിച്ച് ഈ കൂട്ടുകെട്ട് പൊളിച്ചത്. 31 റൺസിനു ശേഷം കോൺവേയും മടങ്ങി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഫിഫ്റ്റിയടിച്ചതിനു ശേഷമാണ് കിവീസ് ഓപ്പണർ (54) മടങ്ങിയത്. കോൺവേയെ ഇശാന്ത് ഷമിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ആദ്യ ദിനം അവസാനിക്കുമ്പോൾ കെയിൻ വില്ല്യംസൺ (12), റോസ് ടെയ്‌ലർ (0) എന്നിവരാണ് ക്രീസിൽ. ഇന്ത്യൻ ഇന്നിംഗ്സിൽ നിന്ന് 116 റൺസ് അകലെയാണ് ന്യൂസീലൻഡ്.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 22 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ കെയ്‌ൽ ജമീസൺ ആണ് തകർത്തത്. 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. വിരാട് കോലി (44), രോഹിത് ശർമ്മ (34) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാനം സ്കോറർമാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more