1 GBP = 103.65
breaking news

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർച്ച നടത്തിയ സംഭവം: അന്വേഷണം മുൻ ഡ്രൈവറെ ചുറ്റിപ്പറ്റി, അഞ്ചുപേർ കസ്​റ്റഡിയിൽ

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർച്ച നടത്തിയ സംഭവം: അന്വേഷണം മുൻ ഡ്രൈവറെ ചുറ്റിപ്പറ്റി, അഞ്ചുപേർ കസ്​റ്റഡിയിൽ

മംഗലപുരം (തിരുവനന്തപുരം): ദേശീയപാതയിൽ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചുപേർ പൊലീസ് കസ്​റ്റഡിയിലെന്ന് സൂചന. സ്വർണ ഉരുപ്പടികൾ നിർമിച്ച് ജ്വല്ലറികൾക്ക് നൽകുന്ന മഹാരാഷ്​ട്ര സ്വദേശി സമ്പത്തിനെയും (47) ഡ്രൈവർ അരുണിനെയും സഹായി ലക്ഷ്മണയെയുമാണ് അജ്ഞാത സംഘം ആക്രമിച്ചത്.

വെള്ളിയാഴ്ച രാത്രി എ​േട്ടാടെ മംഗലപുരം കുറക്കോട് ടെക്‌നോ സിറ്റിക്ക് സമീപം ​െവച്ചായിരുന്നു സംഭവം. കസ്​റ്റഡിയിലുള്ളവരിൽ സമ്പത്തി​െൻറ മുൻ ഡ്രൈവർ ഗോപകുമാറിനെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം. നാലുമാസം മുമ്പും തക്കലയിൽ സമാനമായ രീതിയിൽ സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമുണ്ടായിരുന്നു. 

ആ സംഭവത്തിലെ പ്രതികളാണ് ഇപ്പോൾ പൊലീസ് കസ്​റ്റഡിയിലുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം പൊലീസ് തയാറാക്കി വരുകയാണ്​. ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ യഥാർഥ പ്രതികളുടെ അറസ്​റ്റ്​ രേഖപ്പെടുത്തുകയുള്ളു. 

നെയ്യാറ്റിൻകര ഭാഗത്തുനിന്നാണ് ജ്വല്ലറി ഉടമ വന്നത്. ഇവരെ മുന്നിലും പിന്നിലുമായി പിന്തുടർന്ന് കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാറിലെത്തിയവർ കുറക്കോട്ടു ​െവച്ച് ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞു. കാർ നിർത്തിയ ഉടൻ മുന്നിലും പിന്നിലുമായി വന്നവർ ചാടിയിറങ്ങി വെട്ടുകത്തികൊണ്ട്​ ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more