1 GBP = 103.12

ജറൂസലമിൽ എംബസി ഓഫീസ്​ തുറന്ന്​ ചെക്​ റിപ്പബ്ലിക്​; പ്രതിഷേധിച്ച്​ ഫലസ്​തീൻ

ജറൂസലമിൽ എംബസി ഓഫീസ്​ തുറന്ന്​ ചെക്​ റിപ്പബ്ലിക്​; പ്രതിഷേധിച്ച്​ ഫലസ്​തീൻ

ജറൂസലം: അന്താരാഷ്​ട്ര ചട്ടങ്ങൾ കാറ്റിൽ പറത്തി ഫലസ്​തീൻ ഭൂമിയായ ജറൂസലമിലേക്ക്​ യു.എസ്​ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ ഇസ്രായേൽ എംബസി മാറ്റിയതിനു പിറകെ അതേ ചുവടുപിടിച്ച്​ ചെക്​ റിപ്പബ്ലിക്കും. ഏറ്റവുമൊടുവിൽ വ്യാഴാഴ്ചയാണ്​ ടെൽ അവീവിലെ തങ്ങളുടെ എംബസിക്ക്​ ജറൂസലമിൽ അനുബന്ധ ശാഖ തുറന്നത്​. ചെക്​ പ്രധാനമന്ത്രി ആന്ദ്രെ ബാബിസിന്‍റെ സാന്നിധ്യത്തിലായിരുന്നു നടപടി. കഴിഞ്ഞ ദിവസം ഇസ്രായേൽ ചെക്​ റിപ്പബ്ലികിന്​ 5,000 ഡോസ്​ കൊറോണ വാക്​സിൻ നൽകിയിരുന്നു.

ചെക്​ റിപ്പബ്ലിക്​ നടപടി തങ്ങളുടെ രാജ്യത്തിനും പൗരന്മാർക്കും മേൽ നടത്തിയ നിർലജ്ജമായ കടന്നുകയറ്റമാണെന്ന്​ ഫലസ്​തീൻ കുറ്റപ്പെടുത്തി. അറബ്​ ലീഗും ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്​. ജറൂസലമിലേത്​ എംബസിയല്ലെന്നും ഇസ്രായേലുമായി നയതന്ത്ര ബന്ധം ശക്​തിപ്പെടുത്തുന്നതിന്‍റെ ഭാഗമാണ്​ നടപടിയെന്നുമാണ്​ ചെക്​ റിപ്പബ്ലിക്​ വിശദീകരണം. 

1967 ഓടെ ഇസ്രായേൽ കൈവശപ്പെടുത്തിയ ജറൂസലം ഫലസ്​തീന്​ അവകാശപ്പെട്ടതാണെന്നും കിഴക്കൻ ജറൂസലം തങ്ങളുടെ തലസ്​ഥാനമാക്കണമെന്നും ഫലസ്​തീൻ ഏറെയായി ആവശ്യപ്പെടുന്നതാണ്​. ഇതിന്​ ചെവികൊടുക്കാതെ തങ്ങളുടെ എംബസി ജറൂസലമിലേക്ക്​ മാറ്റുമെന്ന്​ സെർബിയ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more