1 GBP = 104.04
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടനിലെ സീറോ മലബാർ യൂണിവേഴ്സിറ്റി വിദ്യാർഥി സംഗമം “പേൾ ഗാലാ “നാളെ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടനിലെ സീറോ മലബാർ യൂണിവേഴ്സിറ്റി വിദ്യാർഥി സംഗമം “പേൾ ഗാലാ  “നാളെ

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതമൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗ്രേറ്റ്ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്സിറ്റികളിൽപഠനത്തിനായി എത്തിയിരിക്കുന്ന സഭയിൽ പെട്ട  വിദ്യാർത്ഥി കൾക്കായി ‘പേൾ ഗാലാ’  സംഗമംഓശാന ഞായാറാഴ്ചയായ   നാളെ നടക്കും .  സൂംമീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമംരൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽഉത്‌ഘാടനം ചെയ്യും . വൈകിട്ട് 7 മണിമുതൽ 9 മണിവരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക. പ്രശസ്ത സംഗീതജ്ഞനും യുവജന പരിശീലനരംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമിൽനിന്നുമുള്ള റെവ . ഫാ. ബിനോജ് മുളവരിക്കൽആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത് . സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കൾഅവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ളപ്രയാണത്തിൽ ആൽമീയവും ഭൗതികവുമായകാര്യങ്ങളിൽ മാർഗ്ഗനിർദേശങ്ങളും സഹായവുംനൽകുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് ‘പേൾഗാലാ’ സംഗമം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയുടെ മൈഗ്രന്റ്‌സ് കമ്മീഷൻ , യൂത്ത്കമ്മീഷൻ , ഇവാ ഞ്ചലൈസേഷൻ കമ്മീഷൻഎന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈസംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർതാഴെ പറയുന്ന ലിങ്കിൽ കൂടി രെജിസ്റ്റർചെയ്യണമെന്ന് മൈഗ്രന്റ്‌സ്  കമ്മീഷൻ ചെയർമാൻഫാ. ആൻഡ്രൂസ് ചെതല ൻ  അറിയിച്ചു .

https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiE-Kztxy6twlvmjF1AYmKfBLrFYCvE1tlU1UNVJCTElETEFPSlJVRjlaVEpMSllRMVhCVy4u

വിശദവിവരങ്ങൾ അറിയുന്നതിനും എന്തെങ്കിലുംകാര്യങ്ങൾ അറിയിക്കുന്നതിനോ താഴെ കാണുന്നമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more