ഫാ. ടോമി അടാട്ട്, പിആർഒ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽപഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായിആചരിച്ച ദമ്പതീ വർഷാചരണം ഇന്നലെ കൊണ്ട്സമാപിച്ചതായും , ഇന്ന് മുതൽ വരുന്ന ഒരുവർഷത്തേക്ക് കുടുംബ കൂട്ടായ്മാ വർഷമായിആചരിക്കുമെന്നും രൂപതാ കേന്ദ്രത്തിൽ നിന്നുംഅറിയിച്ചു . കഴിഞ്ഞ വർഷം ഡിസംബറിൽബിർമിങ്ഹാമിൽ രൂപതാധ്യക്ഷൻ മാർ ജോസഫ്സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്ത ഒരു വർഷം നീണ്ടുനിന്ന ദമ്പതീവർഷാചരണം കോവിഡ് കാലമായിട്ടുംചലനാത്മകമായ ഒട്ടേറെ പരിപാടികളോടെ ആണ്സമാപിച്ചത്.
രൂപതയിൽ വിവാഹ ജൂബിലിആഘോഷിച്ച ദമ്പതികളെ ആദരിച്ചു കൊണ്ട് നടന്നപരിപാടിയോടെ ആരംഭിച്ച ദമ്പതീ വർഷത്തിൽ രൂപതതലത്തിലും വിവിധ ഇടവക , മിഷൻ തലങ്ങളിലും , വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു , വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് എന്നവിഷയത്തെ ആസ്പദമാക്കി പ്രത്യേകമായി നടത്തിയഉപന്യാസ മത്സരം . വിശുദ്ധ കുർബാനയെഅടിസ്ഥാനമാക്കി ദിവ്യാകാരുണ്യ മിഷനറി സഭയിലെവൈദികർ ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ നടത്തിയപ്രത്യേക ധ്യാനം.
ദമ്പതികൾക്കായി പ്രത്യേകംസംഘടിപ്പിച്ച സി ആൻ മരിയ എസ് .എച്ച് നടത്തിയവചനപ്രഘോഷണം ,യുവജന ദമ്പതികൾക്കയായിജസ്റ്റീസ് കുര്യൻ ജോസഫ് ,റൈഫെൻ , ടെസ്സിദമ്പതികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയസെമിനാർ ,സമാപനത്തിന്റെ മൂന്നു ദിവസങ്ങളിൽവിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് എന്നവിഷയം അ ടിസ്ഥാനമാക്കി പ്രശസ്ത വചനപ്രഘോഷകൻ റെവ. ഫാ . ഡാനിയേൽ പൂവണ്ണത്തിൽനടത്തിയ വചന പ്രഘോഷണംഎന്നിവയുൾപ്പെടെസാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകൾ എല്ലാംപ്രയോജനപ്പെടുത്തിയാണ് ഈ ദമ്പതീ വർഷാചരണംഏറ്റം മനോഹരമായി ആചരിച്ചത് .
ദമ്പതീവർഷത്തിനായി റെവ . ഫാ ഷാജി തുമ്പേചിറയിൽരചനയും , സംഗീതവും നിർവഹിച്ച പ്രത്യേക ഗാനവുംപുറത്തിറക്കിയിരുന്നു , ദമ്പതീവർഷത്തിന്റെവിജയത്തിനും , ദമ്പതികൾക്കായും പ്രത്യേകപ്രാർഥനകളും തയ്യാറാക്കി ഭവനങ്ങളിലും പള്ളികളിലുംനൽകിയിരുന്നു . രൂപതാധ്യക്ഷൻ മാർ ജോസഫ്സ്രാമ്പിക്കലിന്റെ നിർദേശ പ്രകാരം വികാരി ജനറാൾമോൺ . ജിനോ അരീക്കാട്ട് എം. സി .ബി .എസിന്റെനേതൃത്വത്തിൽ രൂപതയിലെ വിവിധ കമ്മീഷനുകളുടെചെയർമാൻമാർ , വിവിധ ഇടവക/ മിഷൻകേന്ദ്രങ്ങളിലെ വൈദികർ , അൽമായ നേതൃത്വംഎന്നിവരാണ് ദമ്പതീ വർഷാചരണത്തിന്റെപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
click on malayalam character to switch languages