1 GBP = 103.70

കർഷകർക്ക് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എത്തും

കർഷകർക്ക് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എത്തും

ന്യൂഡൽഹി: കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എത്തും. ഡൽഹി -ഹരിയാന അതിർത്തിയിൽ 500ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ആറാം ദിവസത്തി​േലക്ക്​ കടക്കു​കയാണ്. രാവിലെ 11മണിക്ക്​ ച​​ന്ദ്രശേഖർ ആസാദ്​ സമരത്തിൽ പങ്കുചേരുമെന്നാണ്​ വിവരം. ​

‘കർഷകർ അവർക്കുവേണ്ടിയല്ല, അടുത്ത തലമുറയ്ക്കുവേണ്ടിയാണ് പോരാടുന്നത്, ഭീം ആർമി കർഷകർക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും നൽകും’ -കഴിഞ്ഞദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ആസാദ് പറഞ്ഞിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച ഡൽഹി-ഗാസിയാബാദ് അതിർത്തിയിൽ നടന്ന കർഷകരുടെ പ്രതിഷേധത്തിൽ ഭീം ആദ്മി പ്രവർത്തകർ പങ്കുചേർന്നിരുന്നു. നൂറുകണക്കിന് ഭീം ആർമി പ്രവർത്തകകായിരുന്നു ഫ്‌ളൈ ഓവറിനടിയിലെ ധർണയിൽ ഇരുന്നു മോദി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചത്. കർഷകർക്കും ദരിദ്രർക്കും ദലിതർക്കും എതിരാണ് മോദി സർക്കാർ എന്ന് പറഞ്ഞ ഭീം ആർമി പ്രവർത്തകർ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു. 

അതേസമയം കേന്ദ്രസർക്കാറി​െൻറ അടിച്ചമർത്തലിന്​ വഴങ്ങാൻ കർഷകർ തയാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന്​ ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ്​ കർഷകർ. ഡൽഹിയിലേക്കു​ള്ള എല്ലാ അതിർത്തി പാതകളും ഉപരോധിച്ച്​ സമരം ചെയ്യാനുള്ള നീക്കത്തിലാണ്​ കർഷകർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more