1 GBP = 103.12

ക്ഷേത്രം പണിയാനൊരുങ്ങി ബി.ജെ.പി എം.എൽ.എ; പ്രതിഷ്​ഠ നരേന്ദ്ര മോദി

ക്ഷേത്രം പണിയാനൊരുങ്ങി ബി.ജെ.പി എം.എൽ.എ; പ്രതിഷ്​ഠ നരേന്ദ്ര മോദി

ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര ​മോദിയെ പ്രതിഷ്​ഠയാക്കി ക്ഷേത്രം നിർമിക്കുമെന്ന്​ ഉത്തരാഖണ്ഡ് ബി.ജെ.പി എം.എൽ.എ ഗണേഷ്​ ജോഷി. മോദി പ്രാർഥന പുറത്തിറക്കിയതിന്​ പിന്നാലെയാണ്​ മോദിക്ക്​ വേണ്ടി ക്ഷേത്രം പണിതുയർത്താനുള്ള എം.എൽ.എയു​ടെ നീക്കം. ലോക്​ഡൗൺ അവസാനിക്കുന്നതോടെ മോദി വിഗ്രഹം വെച്ചുകൊണ്ടുള്ള ക്ഷേത്രത്തി​​െൻറ പണി തുടങ്ങുമെന്നാണ് മസൂരി മണ്ഡലത്തിൽ നിന്നുള്ള ഭരണപക്ഷ എം.എൽ.എയായ​ ഗണേഷ്​ ജോഷി പറയുന്നത്. 

‘‘ എനിക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ വളരെ ബഹുമാനമുണ്ട്​. അദ്ദേഹം നമ്മുടെ രാഷ്​​്ട്രത്തി​​െൻറ നേതാവ്​ മാത്രമല്ല, ലോക നേതാവ്​ കൂടിയാണ്​.യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​പോലും അദ്ദേഹത്തോട്​ ഭയഭക്തി ബഹുമാനമാണ്​. മോദി പ്രാർഥന പുറത്തിറക്കിയതിൽ ഞാൻ തെറ്റൊന്നും ചെയ്​തിട്ടില്ല. ലോക്​ ഡൗണിന്​ ശേഷം ഉടൻതന്നെ അദ്ദേഹത്തി​​െൻറ വിഗ്രഹത്തോടു കൂടി ഒരു ക്ഷേത്രം പണിതുയർത്തും’’ -ഗണേഷ്​ ജോഷി പറഞ്ഞു.

മോദി ദിവസത്തിൽ18 മണിക്കൂർ ​േജാലി ചെയ്യുന്നു. ചില ദൈവീക ശക്തി അദ്ദേഹത്തിന്​ ലഭിച്ചിട്ടുണ്ടെന്നതി​​െൻറ വ്യക്തമായ സൂചനയാണിതെന്നും. അദ്ദേഹത്തിന്​ വേണ്ടി ക്ഷേത്രം നിർമിക്കുന്നതിനുള്ള എ​​െൻറ പ്രവർത്തനം അദ്ദേഹ​ത്തോടുള്ള ആദരവ്​ പ്രകടിപ്പിക്കുന്നതിനാണെന്നും ഗണേഷ്​ ജോഷി കൂട്ടിച്ചേർത്തു.

ത​​െൻറ വീട്ടിലെ പൂജ മുറിയിൽ​ ദൈവങ്ങളുടെ ചിത്രത്തിനടുത്ത്​ മോദിയുടെ ചിത്രവും വെച്ചിട്ടുണ്ടെന്നും പ്രാർഥനക്ക്​ ശേഷം അദ്ദേഹത്തിന​ും താൻ ആദരവ്​ അർപ്പിക്കാറു​ണ്ടെന്നും എം.എൽ.എ പറഞ്ഞു. മോദി കേവലം പാർട്ടി ഓഫീസ് കൈകാര്യം ചെയ്യുന്ന​ വ്യക്തി മാത്രമായിരുന്ന  1999 മുതൽ തന്നെ ത​​െൻറ ഓഫീസിൽ മോദിയുടെ ചിത്രം വെച്ചിരുന്നുവെന്നും ഗണേഷ്​ ജോഷി കൂട്ടിച്ചേർത്തു.

കടുത്ത മോദി ഭക്തൻ കൂടിയായ ഗണേഷ്​ ജോഷി ​കഴിഞ്ഞ വെള്ളിയാഴ്​ച കോവിഡ്​ പോരാളികൾക്ക്​ ആശംസകളർപ്പിച്ചുകൊണ്ട്​ സംഘടിപ്പിച്ച ചടങ്ങിൽ മോദി പ്രാർഥന പുറത്തിറക്കിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധൻ സിങ്ങി​​െൻറ സാന്നിധ്യത്തിലായിരുന്നു മോദി പ്രാർഥന പുറത്തിറക്കിയത്​. 

അതേസമയം, അന്ധമായ ഭക്തിയും പാദസേവയുമാണ്​​ എം.എൽ.എയുടെ പ്രവൃത്തിയെന്ന്​ കോൺഗ്രസ്​ വിമർശിച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more