1 GBP = 102.88
breaking news

ക്രിസ്തുമസ് അവധിയാഘോഷിക്കാൻ യാത്ര ചെയ്യുന്നവർ എം25, എം6, എം 40 മോട്ടോർവേകൾ ഒഴിവാക്കുന്നതാകും നല്ലത്; ഗതാഗതക്കുരുക്കുണ്ടാകുന്നത് മൂന്ന് മണിക്കൂറിലേറെയെന്ന് റിപ്പോർട്ട്

ക്രിസ്തുമസ് അവധിയാഘോഷിക്കാൻ യാത്ര ചെയ്യുന്നവർ എം25, എം6, എം 40 മോട്ടോർവേകൾ ഒഴിവാക്കുന്നതാകും നല്ലത്; ഗതാഗതക്കുരുക്കുണ്ടാകുന്നത് മൂന്ന് മണിക്കൂറിലേറെയെന്ന് റിപ്പോർട്ട്

ലണ്ടൻ: ക്രിസ്തുമസ് അവധിയാഘോഷങ്ങൾക്ക് ബന്ധു വീടുകളിലും സുഹൃത്തുക്കളുടെയടുത്തുമെത്തുന്ന മലയാളികൾ കുറച്ച് കരുതൽ എടുക്കുകയാകും നല്ലത്. ക്രിസ്തുമസ് അവധി ഈയാഴ്ച അവസാനത്തോടെ ആരംഭിക്കൂമ്പോൾ തന്നെ ബ്രിട്ടനിലെ റോഡുകളും മറ്റ് ഗതാഗത മാർഗ്ഗങ്ങളും മറ്റ് സമയങ്ങളെക്കാളും കൂടുതൽ തിരക്കേറിയതാകും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യഥാക്രമം 2.5, 2.8 മില്യൺ വാഹനങ്ങളാണ് നിരത്തിലിറങ്ങുക. മോട്ടോർവേ യാത്രകൾ മൂന്ന് മണിക്കൂറിലേറെ തടസ്സപ്പെടുമെന്നാണ് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

റയിൽ എഞ്ചിനീറിയറിങ് ജോലികളും സമരവും കൂടിയാകുമ്പോൾ മോട്ടോർവേയിൽ മേഹം എന്ന സ്ഥലമാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുകയെന്ന് ട്രാഫിക് വിദഗ്ദർ പറയുന്നു. ആർ എ സിയും ഇൻറിക്‌സും നടത്തിയ പഠനത്തിൽ ഈ വരുന്ന വ്യാഴവും വെള്ളിയുമായിരിക്കും രാജ്യത്ത് ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുകയെന്ന് വ്യക്തമാക്കുന്നു. ഇൻറിക്സ് ഔദ്യോഗിക വക്താവായ ജോഷുവ കിഡ് പറയുന്നത് , തങ്ങളുടെ ഡാറ്റ പ്രകാരം ഡിസംബർ 20 വ്യാഴാഴ്ച്ച രാവിലെ സാധാരണ നിലയിലും അധികം ട്രാഫിക്ക് ആയിരിക്കും അനുഭവപ്പെടുകയെന്ന്, ഉച്ചയോടെ ഇത് അധികമാകുകയും വൈകുന്നേരത്തോടെ വലിയ തോതിലുള്ള ഗതാഗതക്കുരിക്കായിരിക്കും മോട്ടോർവേകളിൽ അനുഭവപ്പെടുകയെന്നാണ്.

എം6 ൽ സ്റ്റാഫോർഡ്‌ഷെയറിനും മാഞ്ചെസ്റ്ററിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് വ്യാഴാഴ്ച മാത്രം 181 മിനിട്ടോളമാണ് ഗതാഗതക്കുരുക്ക് നേരിടേണ്ടി വരിക. വാർവിക്ക് ഷെയറിൽ നിന്ന് എം 42 വഴി എം 40 ഓക്സ്ഫോർഡിലേക്ക് എത്തുന്നവർക്ക് 110 മിനിറ്റോളം ഗതാഗതക്കുരുക്ക് നേരിടേണ്ടി വരും. എൻ 6 ൽ സ്റ്റാഫോർഡിനും ക്രീവിനും മദ്ധ്യയെയും എം 1 ൽ നോർത്താംപ്ടണിനും മിൽട്ടൺ കെയ്ൻസിനും ഇടയിൽ നടക്കുന്ന റോഡ് വർക്കുകളും തിരക്ക് വർദ്ധിപ്പിക്കും. ഏകദേശം 20 മില്യൺ അവധിക്കാല യാത്രകളാണ് റോഡുമാർഗ്ഗം എം6 എം 25 , എം 40 തുടങ്ങിയ മോട്ടോർവേകളിൽ മാത്രം ഈയാഴ്ച നടക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more