ടെക്സസ്: കോവിഡ് വൈറസിനെതിരായ മരുന്ന് നിർമാണത്തിൽ നിർണായക കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കാവുന്ന ചുവടുവെപ്പുമായി അമേരിക്കയിലെ ടെക്സസ് സർവകലാശാല ഹെൽത്ത് സയൻസ് സെൻറർ. മനുഷ്യശരീരത്തിൽ പ്രവേശിച്ച കോവിഡ്-19 വൈറസിെൻറ, വ്യാപനം തടയുന്നതിനുള്ള തന്മാത്രകൾ വികസിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഒരു സംഘം ഗവേഷകർ അവകാശപ്പെട്ടു. സർവകലാശാലയുടെ കീഴിൽ സാൻ അേൻറാണിയയിൽ പ്രവർത്തിക്കുന്ന സെൻററിൽ പുരോഗമിക്കുന്ന പരീക്ഷണ ഫലങ്ങൾ ‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിരോധ സംവിധാനത്തെ ദൂർബലപ്പെടുത്താനുള്ള കോവിഡ് വൈറസിെൻറ ശേഷിയെ ചുരുക്കാനും ഇൗ തന്മാത്രകൾക്ക് സാധിക്കുമെന്നും പഠനത്തിലുണ്ട്.
ശരീരത്തിൽ വൈറസിെൻറ വ്യാപനം വേഗത്തിലാക്കാൻ, പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്താൻ വൈറസ് ‘സിസർ എൻസൈം’ എന്ന പ്രോട്ടീനെയാണ് ഉപയോഗപ്പെടുത്തുന്നത്. ഇൗ പ്രോട്ടീെൻറ പ്രവർത്തനം തടയാനും ലബോറട്ടറിയിൽ വികസിപ്പിച്ച പ്രതിരോധ തന്മാത്രകൾക്ക് കഴിയുമെന്നാണ് ഗവേഷകർ വിശദീകരിക്കുന്നത്. മനുഷ്യ പ്രതിരോധ സംവിധാനത്തെ പരിക്കേൽപ്പിക്കാൻ വൈറസ് ഉൽപാദിപ്പിക്കുന്ന ‘സാർസ്-കോവ്-2-പി.എൽ പ്രോ’ എന്ന എൻസൈമിനെയാണ് തന്മാത്രകൾ ദുർബലപ്പെടുത്തുക.
ശരീരത്തിൽ ൈവറസ് ഇരട്ടിക്കാനുള്ള പ്രോട്ടീൻ വൈറസിൽനിന്ന് പുറത്തെത്തിക്കുന്നത് ഈ എൻസൈം ആണ്. ഇതേ എൻസൈം തന്നെയാണ്, മനുഷ്യരിലെ പ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്നതും.
വൈറസ് ബാധ ഏൽക്കുേമ്പാൾ നമ്മുടെ പ്രതിരോധ സംവിധാനത്തിന് മുന്നറിയിപ്പു നൽകുന്ന സൈറ്റോകൈൻ, കീമോകൈൻ എന്നീ തന്മാത്രകളെ തടഞ്ഞാണ് മനുഷ്യെൻറ പ്രതിരോധ സംവിധാനത്തെ ഈ എൻസൈം തകിടം മറിക്കുന്നത്. ‘സാർസ്-കോവ്-2-പി.എൽ പ്രോ’ എൻസൈമിെൻറ പ്രവർത്തനങ്ങളെ തടയുന്ന പ്രതിരോധസേന ആയാണ് ഗവേഷകർ രണ്ടു തന്മാത്രകളെ വികസിപ്പിച്ചിരിക്കുന്നത്.
”ഈ പ്രതിരോധ സേന വൈറസിെൻറ എൻസൈമിനെ മാത്രമേ ആക്രമിക്കുകയുള്ളൂ. ഇതേ പ്രവർത്തനവുമായി മനുഷ്യ എൻസൈമുകളിൽ കയറിവരില്ല” -ഗവേഷണ തലവനും ലേഖനത്തിെൻറ മുഖ്യരചയിതാവുമായ ഷോൺ കെ. ഒാൾസൺ വിശദീകരിക്കുന്നു. ഭാവിയിൽ മറ്റ് കോവിഡ് വൈറസുകൾ പുറപ്പെട്ടുവരുകയാണെങ്കിൽ ഈ പ്രതിരോധ സേനകളെ പരിഷ്കരിച്ച് ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages