1 GBP = 103.12

കോവിഡ് ഭീതിയ്ക്കിടെ ഭീകരാക്രമണം : ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

കോവിഡ് ഭീതിയ്ക്കിടെ ഭീകരാക്രമണം : ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

ബാഗ്ദാദ് : കോവിഡ് ഭീതിയ്ക്കിടെ ഭീകരാക്രമണം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്. ഇറാഖിലെ സമാറയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ സര്‍ക്കാര്‍ അനുകൂല പൗരസേനയിലെ 10 പേര്‍ കൊല്ലപ്പെട്ടു.

ഭീകരരുടെ ഭാഗത്തുനിന്ന് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇത്. ഇറാഖ് സൈന്യവും പൗരസേനയും ആക്രമണം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കിടയിലാണ് ആക്രമണം. മുമ്ബ് ഐഎസ് പിടിയിലായിരുന്ന പ്രദേശത്ത് ഭീകരസംഘടനയുടെ തിരിച്ചുവരവിനുള്ള ശ്രമമാണിതെന്ന് അധികൃതര്‍ കരുതുന്നു. 2017ലാണ് ഇറാഖ് സൈന്യം നഗരം ഐഎസില്‍നിന്ന് പിടിച്ചെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more