1 GBP = 103.76

കോവിഡ്: ഓരോ മിനിറ്റിലും അമേരിക്കയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു

കോവിഡ്: ഓരോ മിനിറ്റിലും അമേരിക്കയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു

വാഷിങ്ടണ്‍: ലോകത്താകമാനം കോവിഡ് ബാധിതര്‍ 1,71,87,400 കവിഞ്ഞു. ഇതില്‍ 10,697,976 പേര്‍ രോഗമുക്തി നേടി. 6,70,200 ലേറെ പേര്‍ മരണത്തിന് കീഴടങ്ങിയതായാണ് വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്ക്. 66,390 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച യു.എസില്‍ ഓരോ മിനിറ്റിലും ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ രോഗം മൂലം ജീവന്‍ വെടിഞ്ഞവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. മരണ സംഖ്യ 1,53,840 ആയതായാണ് ഒടുവിലത്തെ കണക്ക്. ആകെ രോഗികളുടെ എണ്ണം 45,68,000 കടന്നു. ഫ്‌ളോറിഡ, ടെക്‌സാസ്, കാലിഫോര്‍ണിയ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ റെക്കോഡ് മരണമാണ് ഓരോ ദിവസവും രേഖപ്പെടുത്തപ്പെടുന്നത്.

ചൈനയില്‍ 100ല്‍ അധികം പുതിയ കേസുകള്‍
ചൈനയില്‍ 105 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഒരു ദിവസം മുമ്പ് 101 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്.
ഇതില്‍ 96 കേസുകളും സ്ഥിരീകരിച്ചത് സിന്‍ജിയാങ്ങിന്റെ പടിഞ്ഞാറന്‍ മേഖലയിലാണെന്ന് ദേശീയ ആരോഗ്യ കമീഷന്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more