1 GBP = 103.16

കോവിഡ്​: സർവകക്ഷി യോഗം ഇന്ന്​

കോവിഡ്​: സർവകക്ഷി യോഗം ഇന്ന്​

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ, വാ​ക്​​സി​ൻ ല​ഭ്യ​ത -വി​ത​ര​ണ സാ​ധ്യ​ത​ക​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗം വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. അ​തേ​സ​മ​യം, ഈ ​സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു പി​ന്നാ​ലെ ശീ​ത​കാ​ല പാ​ർ​ല​െ​മ​ൻ​റ്​ സ​മ്മേ​ള​നം വി​ളി​ച്ച്​ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണി​ത്. 

സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ പാ​ർ​ല​മെൻറ്​ ച​ർ​ച്ച ചെ​യ്യേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണെ​ങ്കി​ലും ശീ​ത​കാ​ല പാ​ർ​ല​മെൻറ്​ സ​േ​മ്മ​ള​നം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ഷ​ക പ്ര​ക്ഷോ​ഭം, കോ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ, വാ​ക്​​സി​ൻ പ​ദ്ധ​തി, ​സാ​മ്പ​ത്തി​ക മാ​ന്ദ്യം, തൊ​ഴി​ലി​ല്ലാ​യ്​​മ പെ​രു​പ്പം, അ​തി​ർ​ത്തി​യി​ലെ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പാ​ർ​ല​മെൻറ്​ ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്.

ശീ​ത​കാ​ല സ​മ്മേ​ള​നം ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സി​െൻറ ലോ​ക്​​സ​ഭ നേ​താ​വ്​ അ​ധി​ർ​ര​ഞ്​​ജ​ൻ ചൗ​ധ​രി സ്​​പീ​ക്ക​ർ ഓം​ബി​ർ​ല​ക്ക്​ ക​ത്ത​യ​ച്ചു. പാ​ർ​ല​മെൻറി​െൻറ സ്ഥി​രം​സ​മി​തി​ക​ൾ​ക്ക്​ സ​മ്മേ​ളി​ക്കാ​ൻ ക​ഴി​യു​ന്നു​വെ​ന്നി​രി​ക്കെ, പാ​ർ​ല​െ​മ​ൻ​റ്​ സ​മ്മേ​ള​നം വി​ളി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മെ​ന്താ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​​ നേ​താ​വ്​ മ​നീ​ഷ്​ തി​വാ​രി ചോ​ദി​ച്ചു. 

സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 10 എം.​പി​മാ​രി​ല്ലാ​ത്ത പാ​ർ​ട്ടി​ക​ൾ​ക്ക്​ സം​സാ​രി​ക്കാ​ൻ അ​വ​സ​ര​മി​ല്ലെ​ന്ന്​ സി.​പി.​ഐ നേ​താ​വ്​ ബി​നോ​യ്​ വി​ശ്വം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചി​രു​ന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more