1 GBP = 103.14

കോവിഡ്​: സ്ഥിതി രൂക്ഷം; മൂന്നാം ഘട്ടത്തെ നേരിടാൻ സംസ്ഥാനം സജ്ജമെന്ന്​ കെ.കെ. ശൈലജ

കോവിഡ്​: സ്ഥിതി രൂക്ഷം; മൂന്നാം ഘട്ടത്തെ നേരിടാൻ സംസ്ഥാനം സജ്ജമെന്ന്​ കെ.കെ. ശൈലജ

തിരുവനന്തപുരം: കോവിഡി​​െൻറ രൂക്ഷമായ ഘട്ടമാണിപ്പോഴുള്ളതെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ​. എല്ലാവരും ചേർന്ന്​ ശക്തമായ പ്രതിരോധം ഏർപ്പെടുത്തേണ്ടതു​ണ്ട്​. ലോകത്തെവിടെയും കോവിഡ്​​ അവസാനിച്ചിട്ടില്ല. അവസാനിച്ചു എന്നു കരുതിയിട​ത്തെല്ലാം വീണ്ടും പടർന്നുകൊണ്ടിരിക്കുകയാണ്​. ആയിരക്കണക്കിനാളുകൾ മരിക്കുന്നു. അയൽ സംസ്ഥാനങ്ങളിലും പ്രതിദിനം നൂറോളം ആളുകൾ മരിക്കുന്നു. നമ്മളും കൂട്ടത്തോടെ മരിച്ചുപോകാനുള്ള സാഹചര്യമുണ്ട്​. എന്നാൽ നമ്മൾ പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തേതന്നെ തുടങ്ങിയിരുന്നുവെന്നും കോവിഡ്​ വ്യാപനത്തി​െൻറ മൂന്നാം ഘട്ടത്തെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ‘മീഡിയ വൺ’ ചാനലിനോട്​ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 2000ത്തിൽ കൂടിയാൽ നമ്മുടെ ആരോഗ്യ സംവിധാനത്തിന്​ താങ്ങാനാവില്ല. ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ട്​. അതിനാൽ സമ്പൂർണ ലോക്​ഡൗൺ ഒര​ുപാട്​ പ്രശ്​നങ്ങളുണ്ടാക്കുമെന്നും മന്ത്രി അഭി​പ്രായപ്പെട്ടു.

സംസ്ഥാന സർക്കാർ നേരത്തേ തന്നെ കാര്യങ്ങൾ മുൻകൂട്ടി കണ്ട്​ പദ്ധതികൾ ആസൂത്രണം ചെയ്​തിരുന്നു. കൂടുതൽ ആളുകൾ വിദേശത്തു നിന്ന്​ ഇവിടേക്ക്​ എത്തുന്നതോടെ കോവിഡ്​ കേസുകൾ വർധിക്കുമെന്ന്​ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. പ്ലാൻ എ,ബി,സി തുടക്കത്തിൽ തന്നെ ഉണ്ടാക്കി. അതി​​െൻറ ഭാഗമായാണ്​ കോവിഡ്​ ആശുപത്രികൾക്ക്​ പുറമെ ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മ​െൻറ്​ സ​െൻററുകൾക്ക്​ കൂടി തുടക്കം കുറിച്ചത്​. 

രോഗികൾ വർധിക്കുന്നതിനനുസരിച്ച്​ എന്ത്​ ചെയ്യണം, എവിടെ പ്രവേശിപ്പിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി തീരുമാനമെടു​ത്തിട്ടുണ്ട്​. അതനുസരിച്ചാണ്​ പ്രവർത്തിക്കുന്നത്​. എന്നാൽ അനിയന്ത്രിതമായി രോഗികൾ കൂടിയാൽ നമ്മൾ വീണുപോകും. അതുകൊണ്ടാണ്​ കർശനമായ നിബന്ധനകൾ പാലിക്കണമെന്ന്​ പറയുന്നത്​. രോഗപകർച്ചയുടെ കണ്ണി പൊട്ടിക്കാൻ എല്ലാ പൗരൻമാരും ഉത്സാഹിക്കണമെന്നും മന്ത്രി പറഞ്ഞു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more