1 GBP = 103.14

കോവിഡ്​ സാമ്പത്തിക പാക്കേജിൽ ഒപ്പിട്ട്​​ ട്രംപ്​

കോവിഡ്​ സാമ്പത്തിക പാക്കേജിൽ ഒപ്പിട്ട്​​ ട്രംപ്​

വാഷിങ്​ടൺ: 2.3 ലക്ഷം കോടി ഡോളറി​െൻറ കോവിഡ് സാമ്പത്തിക പാക്കേജിൽ ഒപ്പുവെക്കില്ലെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ്​​ ട്രംപി​െൻറ കടുംപിടുത്തത്തിന്​ ഒടുവിൽ അയവ്​. കോവിഡ്​ മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന 900 ബില്യണ്‍ ഡോളറി​െൻറ ധനസഹായവും സാധാരണ സര്‍ക്കാര്‍ ചെലവായി 1.4 ലക്ഷം കോടി ഡോളർ ഫണ്ടും ഉൾപ്പെടുന്ന ബില്ലിൽ ട്രംപ് ഒപ്പുവെച്ചു.

കഴിഞ്ഞ തിങ്കളാഴ്​ച്ചയായിരുന്നു സെനറ്റ്​ റിലീഫ്​ ഫണ്ട് പാസാക്കിയത്​​. എന്നാൽ, 2000 ഡോളർ ഉത്തേജക ചെക്ക് അനുവദിക്കുന്നില്ലെങ്കിൽ യുഎസ് സെനറ്റ് തീരുമാനം അംഗീകരിക്കില്ലെന്നായിരുന്നു ട്രംപ്​ അറിയിച്ചത്​. നിക്ഷിപ്ത താൽപര്യക്കാര്‍ക്ക് സഹായകരമാകുന്നതാണ് പാക്കേജെന്നും സാംസ്‌കാരിക പദ്ധതികള്‍ക്കും വിദേശ സഹായം നല്‍കാനും തുക നീക്കിവച്ചിരിക്കുന്നുവെന്നും ആരോപിച്ച ട്രംപ്​ ബില്ലിൽ ഒപ്പിടില്ലെന്നും വീറ്റോ ​ചെയ്യുമെന്നും ഭീഷണി മുഴക്കുകയും ചെയ്​തിരുന്നു. അടുത്തതായി ചേരുന്ന സെനറ്റിൽ ഉത്തേജക ചെക്ക്​ 600ൽ നിന്ന്​ 2000 ആയി വർധിപ്പിക്കുമെന്ന വിശ്വാസത്തോടെയാണ്​ കോവിഡ്​ റിലീഫ്​ ബില്ലിൽ ഒപ്പുവെക്കുന്നതെന്നും​ ട്രംപ്​ പറഞ്ഞു.

പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ തോൽവിക്ക്​ പിന്നാലെയായിരുന്നു ദശലക്ഷക്കണക്കിന്​ സാധാരണക്കാരെ ബാധിക്കുമായിരുന്ന നീക്കത്തിന്​ ട്രംപ്​ മുതിർന്നത്​. ട്രംപി​െൻറ നീക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും പോലും അമ്പരപ്പിച്ചിരുന്നു. മാസങ്ങളോളം നീണ്ട ചർച്ചയ്ക്ക് ഒടുവിലായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും ഇക്കാര്യത്തിൽ ഒരു ധാരണയിലെത്തിയത്​​. എന്തായാലും പ്രസിഡൻറ്​ ഒപ്പുവെച്ചതോടെ കോവിഡ്​ മൂലം ജോലി നഷ്​ടമായ 12 ദശലക്ഷം ആളുകൾക്ക്​ ആഴ്​ച്ചയിൽ 300 ഡോളർ വീതം അടുത്ത 11 ആഴ്​ച്ചകളിൽ ലഭിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more