1 GBP = 103.12

കോവിഡിനെതിരെ വേൾഡ് പീസ് മിഷൻ ഇന്റർനാഷണൽ ക്യാമ്പയിൻ

കോവിഡിനെതിരെ വേൾഡ് പീസ് മിഷൻ ഇന്റർനാഷണൽ ക്യാമ്പയിൻ

1 ഒരുഹൃദയം  ഒരുലോകം
പകർച്ചവ്യാധികളും ദുരന്തങ്ങളും വരുമ്പോഴാണ് മനുഷ്യൻ പരസ്പരം
ബന്ധപ്പെട്ടവനാണെന്ന് മനസ്സിലാക്കുന്നത്. നമ്മൾ ലോക പൗരന്മാരാണെന്നും നമുക്ക് സാമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്വവുമുണ്ടെന്നും,  ഒരു ഹൃദയം ഒരു ലോകം എന്ന    ഐക്യദാർഡ്യത്തോടെ  പരസ്പരം പ്രാർത്ഥിച്ചും, സ്നേഹിച്ചും, പങ്കുവെച്ചും  ഒരേമനസ്സോടെ പ്രതിജ്ഞാബദ്ധരായി  ജീവിക്കാൻ തീരുമാനിക്കാം.

2 സമൂഹത്തിനുവേണ്ടി സ്നേഹദൂരം പാലിക്കാം
നമ്മൾ മുഖാന്തിരം മറ്റുള്ളവർ സന്തോഷത്തോടെയിരിക്കാൻ കാരണമാകുന്നതാണ് ജീവിതത്തെ അർത്ഥവത്താകുന്നത്.  അശാന്തിയുടെ വൈറസിനെ അകറ്റിനിർത്തി ഒന്നിച്ചു നിന്നു  പ്രവർത്തിക്കുവാനും,  പോരാടിവിജയിക്കുവാനും ആത്മാർത്ഥമായി ശ്രദ്ധിക്കാം. സമൂഹത്തിനുവേണ്ടി സ്നേഹ ദൂരം പാലിക്കാം.

3 ത്യാഗമനോഭാവത്തെ മനസ്സിലാക്കുക
പകർച്ച വ്യാധിയിൽ മനുഷ്യർ പകച്ചു നിൽക്കുമ്പോൾ, കോവിഡിനു  എതിരായ പോരാട്ടത്തിൽ സ്വന്തം ജീവൻ പോലും നോക്കാതെ ത്യാഗമനോഭാത്തോടെ   ആരോഗ്യപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന കരുണയുടെ മാലാഖമാരെ ആദരിക്കാം. ഒപ്പം  വീട്ടിൽ സ്വയം  ക്വറന്റീനിൽ   കഴിയുന്നവരുടെ ത്യാഗ മനോഭാവത്തെയും മനസ്സിലാക്കാം.

4 നല്ല അയൽക്കാരാവുക,സ്നേഹം പങ്കുവെയ്ക്കുക
നമ്മുടെ ഇടപെടൽ ആവശ്യമുള്ള ഭൂമിയിലെ എല്ലാ മനുഷ്യരും നമ്മുടെ അയൽക്കാരാണ്. സുരക്ഷിതമായി ഓരോ കുടുംബവും, ഭക്ഷണസാധനങ്ങൾ കരുതലോടെ ശേഖരിച്ച് വെച്ച്, പകർച്ചവ്യാധിയെ  നേരിടാൻ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, അയൽവക്കത്തുള്ളവർ ഭക്ഷണംകഴിച്ചോ എന്നും, അടിയന്തരആവശ്യങ്ങൾ വേണ്ടിവരുന്നോ എന്നും  അന്വേഷിക്കുക, സഹായിക്കുക.

5 സ്വയംസഹായമേകുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമാക്കുക
നവ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സ്വയംസഹായ കൂട്ടായ്മകൾ  നിലനിർത്തി, സജീവമായ സ്വയംസഹായ ഗ്രൂപ്പുകൾ ഉണ്ടാക്കിയെടുക്കുക. പരസ്പരം  കെയർ  ചെയ്യുമ്പോഴും, മനുഷ്യത്വം നിറഞ്ഞ പ്രവർത്തികൾ ഷെയർ ചെയ്യുമ്പോഴുമാണ്  നല്ലൊരു മനുഷ്യസ്നേഹിയായി  നമുക്ക് വളരാൻ കഴിയുന്നത്. മനുഷ്യത്വമാണ് ഏറ്റവും വലിയ മൂല്യമെന്ന തിരിച്ചറിവിന്റെ  തീരങ്ങളിൽ എത്തിച്ചേരാം.

6 ഗ്ലോബലി കണക്ട് ചെയ്ത്  ജീവിക്കാനൊരു നല്ലപാഠം
ഓരോരുത്തരും സ്വജീവിതം സമർപ്പണം ചെയ്ത്  കരുണയും, കരുതലും, കാവലുമായി  ജീവിക്കാൻ തുടങ്ങുമ്പോൾ ഗ്ലോബലി  കണക്ട് ചെയ്ത് ജീവിക്കാൻ ഉടമ്പടി ചെയ്യുന്ന നല്ല അടയാളമുള്ള ഒരു ജനതയായിത്തീരുന്നു

7 വൃദ്ധരുടെ അവകാശങ്ങൾ സംരക്ഷിക്കണം
അനുകമ്പയുടെ വാക്കുകൾക്കപ്പുറം  കരുണയുടെ പ്രവർത്തികളാണ്  വിലപ്പെട്ടത്. തിരക്കേറിയ ജീവിതയാത്രയ്ക്കിടയിലും, പകർച്ചവ്യാധിക്കെടുതികൾക്കിടയിലും പലപ്പോഴും
നിസ്സഹായകരായിപ്പോകുന്ന   വൃദ്ധജനങ്ങളെ പലവിധ കാരണങ്ങൾ പറഞ്ഞ്
ഒഴിവാക്കിക്കളയാതെ അവരുടെ അവകാശങ്ങളും, ആവശ്യങ്ങളും നീതിപൂർവ്വം  പരിഗണിച്ച് നടപ്പിലാക്കുക.

8 മാനുഷിക നിലപാടുകളിൽ ഉറച്ചു നിൽക്കുക
ഓരോരോ  കാരണങ്ങൾ പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്തുകയും മുറുമുറുക്കുകയും ചെയ്യാതെ, പരസ്നേഹ  മനോഭാവമുള്ള നിലപാടുകളിൽ ഉറച്ച്  നിന്ന് സഹനങ്ങൾ ദൈവാനുഗ്രഹമായും, പ്രതികൂലസാഹചര്യങ്ങളെ അനുകൂലമാക്കാൻ  യത്നിക്കുന്നത്   മാനുഷിക അടയാളമായും കരുതുക.

9 അതീവശ്രദ്ധ എല്ലാത്തിലും പുലർത്തണം
കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ അതീവശ്രദ്ധപുലർത്തുമ്പോഴും, ഡയാലിസിസ്, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയ ഗുരുതരമായ മറ്റ് അനേകം   രോഗങ്ങളാൽ  ചികിത്സയിലായിരിക്കുന്നവരെ  ശ്രദ്ധയോടെ ശുശ്രൂഷിക്കുകയും ചികിത്സകൾ നിഷേധിക്കാതിരിക്കുകയും  ചെയ്യുക.

10 നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക
അതാതു രാജ്യത്തെ  ഭരണകർത്താക്കന്മാരും  ആരോഗ്യപരിപാലനരംഗത്തു  പ്രവർത്തിക്കുന്നവരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും, ജാഗ്രതയോടെ, ഒരുമയോടെ പൊരുതി കോവിഡിനെ തോൽപ്പിക്കാൻ പ്രതിജ്ഞ ചെയ്യാം.

ഒരു ഹൃദയം ഒരു ലോകം എന്ന ദർശനം സമ്പൂർണ്ണമാക്കാം. മനുഷ്യനൊന്നു  മനസ്സുകളെല്ലാമൊന്ന് എന്ന മൂല്യം വിളംബരം ചെയ്യാം.

 സണ്ണി സ്റ്റീഫൻ

 ചെയർമാൻ,വേൾഡ് പീസ് മിഷൻ

[email protected]
www.worldpeacemission.net

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more