1 GBP = 103.21

കൊല്ലം കടയ്ക്കലില്‍ മധ്യവയസ്‌കനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തിയ സംഭവം; ചിതറ പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍

കൊല്ലം കടയ്ക്കലില്‍ മധ്യവയസ്‌കനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തിയ സംഭവം; ചിതറ പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍

കൊല്ലം: കൊല്ലം കടയ്ക്കലില്‍ മധ്യവയസ്‌കനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ചിതറ പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചിതറ മഹാദേവര്‍കുന്ന് സ്വദേശിയായ ബഷീറിനെ അയല്‍വാസിയായഷാജഹാനാണ് കൊലപ്പെടുത്തിയത്. സിപിഐഎം പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ബഷീര്‍.

ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.ഇരട്ടപേര് വിളിച്ചതിനെ ചൊല്ലി ബഷീറും ഷാജഹാനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.വാക്കേറ്റം മൂര്‍ഛിച്ചതോടെ ഷാജഹാന്‍ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് ബഷീറിനെ കുത്തുകയായിരുന്നു. ആറുതവണ ഷാജഹാന്‍ ബഷീറിനെ കുത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകം നടത്തിയ ഷാജഹാനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

രണ്ടുമാസം മുന്പ് സ്വന്തം സഹോദരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഷാജഹാന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാന്‍ ബഷീറിനെ മനപൂര്‍വ്വം കൊലപ്പെടുത്തിയെന്നാണ് സിപിഐഎം ആരോപണം. ബഷീറിന്റെ മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more