1 GBP = 104.37
breaking news

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ സീറ്റുകള്‍ ഒഴിച്ചിടരുതെന്ന് സുപ്രീംകോടതി

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ സീറ്റുകള്‍ ഒഴിച്ചിടരുതെന്ന് സുപ്രീംകോടതി

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ. സീറ്റുകള്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാതെ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീംകോടതി. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള എൻആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കൽ സീറ്റുകളിൽ പ്രവേശനം നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒഴിവു വരുന്ന എന്‍ആര്‍ഐ സീറ്റുകളിലേക്കാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുക.

സ്വകാര്യ മാനേജുമെന്‍റുകളുടെ ഹർജിയില്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടക്കാല ഉത്തരവ് ഈ വര്‍ഷത്തേയ്ക്ക് മാത്രമാണ് ബാധകം. ഒഴിവ് വരുന്ന എൻആര്‍ഐ സീറ്റുകള്‍ ജനറൽ സീറ്റുകളാക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടുണ്ട്.

പ്രോസ്‌പെക്ടസ് എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഒക്ടോബര്‍ 13-ന് അന്തിമവാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ അന്തിമവാദം കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മാനേജ്‌മെന്റുകള്‍ കോടതിയെ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more