1 GBP = 103.84
breaking news

കേന്ദ്ര സർക്കാരിന്റെ കഴിവില്ലായ്മ; ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ വേട്ടയാടുന്നു- രാഹുല്‍

കേന്ദ്ര സർക്കാരിന്റെ കഴിവില്ലായ്മ; ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ വേട്ടയാടുന്നു- രാഹുല്‍

ന്യൂഡൽഹി: കൃത്യമായ മുൻകരുതലുകൾ ഇല്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരും കുടിയേറ്റക്കാരുമാണ് ഇതിന്റെ രൂക്ഷത അനുഭവിച്ചത്. കേന്ദ്ര സർക്കാരിന്റെ കഴിവില്ലായ്മ കാരണം ദുരിതത്തിലായ ജനങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും രാഹുൽ പറഞ്ഞു.

ഉയർന്ന ജനസംഖ്യയുള്ള രാജ്യങ്ങളിൽ കോവിഡ് ലോക്ഡൗൺ കാരണം ഏറ്റവും ഉയർന്ന ശിശുമരണ നിരക്കും മാതൃമരണ നിരക്കും ഇന്ത്യയിലായിരിക്കുമെന്ന യൂണിസെഫ് പഠനവും രാഹുൽ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ മാർച്ച് 24നാണ് കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more