1 GBP = 103.76

കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധിക്കെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്ക്

കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധിക്കെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്ക്

റഫാല്‍ വിമാന ഇടപാടില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. സി.ഐ.ജി റിപ്പോര്‍ട്ടിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഇനിയും എത്തിയിട്ടില്ല. വിഷയം ഗൌരവമായി പി.എ.സിയില്‍ ചര്‍ച്ച ചെയ്യും. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

റഫാല്‍ വില സംബന്ധിച്ച വിവരങ്ങള്‍ സി.എ.ജിക്ക് കൈമാറിയിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന്‍റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് നല്‍കിയെന്നും റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെച്ചുവെന്നുമാണ് വിധിന്യായത്തിന്‍റെ ഇരുപത്തൊന്നാം പേജിലെ പരാമര്‍ശം. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് കണ്ടിട്ടേയില്ലെന്നാണ് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയത്. സി.ഐ.ജി റിപ്പോര്‍ട്ടിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം വീണ്ടും കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. റഫാല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിക്കായി പ്രധാനമന്ത്രി അഴിമതി നടത്തിയെന്നും ഇത് തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more