1 GBP = 103.12

കെവിന്‍ കേസ്: കൃത്യവിലോപത്തില്‍ കര്‍ശന നടപടി; എഎസ്‌ഐ ബിജുവിനെ പിരിച്ചുവിട്ടു, എസ്‌ഐ ഷിബുവിനെയും പുറത്താക്കും

കെവിന്‍ കേസ്: കൃത്യവിലോപത്തില്‍ കര്‍ശന നടപടി; എഎസ്‌ഐ ബിജുവിനെ പിരിച്ചുവിട്ടു, എസ്‌ഐ ഷിബുവിനെയും പുറത്താക്കും

കെവിന്‍ വധക്കേസിലെ പ്രയിയില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് എഎസ്‌ഐയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. എഎസ്‌ഐ ടിഎം ബിജുവിനെയാണ് സര്‍വീസില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഗുരുതര കൃത്യവിലോപമാണ് ഇയാളുടെ ഭാഗത്തുനിന്നുണ്ടായി.

ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എംഎസ് ഷിബുവിനെ സര്‍വീസില്‍നിന്ന് പുറത്താക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐജി വിജയ് സാഖറെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്.

 

കെവിന്‍ വധക്കേസിലെ പ്രതി സാനു ചാക്കോയില്‍നിന്ന് കൈക്കൂലി വാങ്ങിയതാണ് എഎസ്‌ഐ ബിജുവിനെതിരായ കുറ്റം. 2000 രൂപയാണ് ഇയാള്‍ പ്രതിയില്‍നിന്ന് കൈപ്പറ്റിയത്. പൊലീസ് ഡ്രൈവറായിരുന്ന എംഎന്‍ അജയകുമാറും പ്രതിയില്‍നിന്ന് പണം കൈപ്പറ്റി. അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റ് റദ്ദാക്കിയിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോകുന്നതും എഎസ്‌ഐ ബിജുവിന് അറിയാമായിരുന്നു. കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരിലാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more