1 GBP = 104.08

കുടിയേറ്റക്കാരോടുള്ള നിലപാട് മയപ്പെടുത്തി ട്രംപ്

കുടിയേറ്റക്കാരോടുള്ള നിലപാട് മയപ്പെടുത്തി ട്രംപ്

കുടിയേറ്റക്കാരോടുള്ള നിലപാട് മയപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് നല്‍കി വരുന്ന ഇളവും സംരക്ഷണവും തുടരാമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്, എന്നാല്‍ മെക്‌സിക്കന്‍ അതിര്‍ത്ഥിയില്‍ മതില്‍ പണിയണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പണിയുന്ന 2000 മൈല്‍ നീളമുള്ള മതിലിനെ ആകെ 67 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മതില്‍ പണിയാന്‍ പണം ആവശ്യപ്പെടുന്ന ബില്ലിന് സെനറ്റില്‍ അംഗീകാരം ലഭിക്കാതിരുന്നത് അമേരിക്കയില്‍ ഭാഗിക ഭരണസാമ്പത്തിക സ്തംഭനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്. കുട്ടികളായിരിക്കെ മതിയായ രേഖകളില്ലാതെ രാജ്യത്തെത്തിയവര്‍ക്ക് നല്‍കി വരുന്ന സംരക്ഷണം തുടരാമെന്നാണ് ട്രംപ് അറിയിച്ചത്. ഇത് ഏഴ് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ക്ക് ഗുണകരമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

എന്നാല്‍ ട്രംപിന്റെ നിര്‍ദേശം നിലവിലെ ഭരണസ്തംഭനത്തിന് പരിഹാരമാകില്ലെന്ന് ഡെമോക്രാറ്റ്‌സ് പ്രതികരിച്ചു. നേരത്തെ ട്രംപിന്റെ നിര്‍ദേശത്തെ സ്പീക്കര്‍ നാന്‍സി പെലോസിയും തള്ളിയിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ മതില്‍ ആവശ്യമാണെന്നും, എന്നാല്‍ 2000 മൈല്‍ നീളത്തില്‍ ഒരു കോണ്‍ക്രീറ്റ് മതിലല്ല അത്യാവശ്യ സ്ഥലങ്ങളില്‍ ഉരുക്ക് മതിലാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. മതില്‍ പണിയാന്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് ട്രംപ് കൊണ്ടുവന്ന ബില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എതിര്‍ത്തതോടെ ബില്‍ പരാജയപ്പെട്ടിരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് യു.എസ് ഫെഡറല്‍ ഫണ്ട് ഇപ്രകാരം റദ്ദാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more