1 GBP = 103.68

കാർഷിക നിയമങ്ങൾക്കെതിരെ സമരമുഖത്തുള്ള കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു

കാർഷിക നിയമങ്ങൾക്കെതിരെ സമരമുഖത്തുള്ള കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരമുഖത്തുള്ള കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു.
പഞ്ചാബിലെ തൻതരാനിൽ നിന്നുള്ള നിരഞ്ജൻ സിം​ഗാ(65)ണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെയാണ് നിരഞ്ജൻ സിം​ഗ് സിംഘു-ഹരിയാന അതിർത്തിയിലെത്തിയത്. തുടർന്ന് അദ്ദേഹം വിഷം കഴിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ റോത്തക്കിലെ പി.‌ജി‌.ഐ‌.എം‌.എസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എത്തിച്ച് ചികിത്സ നൽകി. നിരഞ്ജൻ സിം​ഗ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.

ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ നിരഞ്ജൻ സിം​ഗ് രം​ഗത്തെത്തി. ആത്മഹത്യ പോലുള്ള സംഭവം നടക്കുമ്പോഴെങ്കിലും കേന്ദ്രം തങ്ങളുടെ പ്രശ്നത്തിൽ ഇടപെടണം. ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാൾക്കെതിരെ പൊലീസ് കേസെടുക്കും. തന്‍റെ വിഷയത്തിൽ മോദിക്കും അമിത്ഷായ്ക്കുമെതിരെ കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more