1 GBP = 103.68

കാപിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാക ഉയര്‍ന്നത് വിവാദമാകുന്നു

കാപിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാക ഉയര്‍ന്നത് വിവാദമാകുന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ ജനവിധിയെ ചോദ്യം ചെയ്ത് കാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നത് വിവാദമാകുന്നു. കാപിറ്റോളിലേക്ക്‌ ട്രംപ് അനുകൂലികള്‍ നടത്തിയ റാലിക്കിടെ എടുത്ത വീഡിയോയിലാണ് അജ്ഞാതന്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്നതായി കാണിക്കുന്നത്.

അമേരിക്കന്‍ പതാകയും ട്രംപിന്റെ നീല പതാകയും ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ട്രംപിന്‍റെ വിജയത്തിനായി ഡൽഹിയില്‍ ചില വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രത്യേക പൂജ നടത്തിയിരുന്നു. അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകളാകാമെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിനെതിരെ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്തെത്തി.’എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക? ഇത് തീര്‍ച്ചയായും നമുക്ക് പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണ് …’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more