1 GBP = 104.21
breaking news

കര്‍ഷക സമരത്തോടുള്ള സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധം; മുന്‍ എംപി ബിജെപി വിട്ടു

കര്‍ഷക സമരത്തോടുള്ള സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധം; മുന്‍ എംപി ബിജെപി വിട്ടു

ന്യൂദല്‍ഹി: മുന്‍ ലോക്‌സഭ എംപിയും ബിജെപി നേതാവുമായ ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപി വിട്ടു. കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകരോടും അവരുടെ കുടുംബങ്ങളോടുമുള്ള സര്‍ക്കാരിന്റെയും പാര്‍ട്ടി നേതാക്കളുടെയും സമീപനങ്ങളില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചതെന്ന് ഹരീന്ദര്‍ സിങ് ഖല്‍സ പറഞ്ഞു.

പഞ്ചാബിലെ ഫതേഗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് ആംആദ്മി പാര്‍ട്ടി ടിക്കറ്റിലാണ് ഹരീന്ദര്‍ സിങ് ഖല്‍സ മത്സരിച്ച് വിജയിച്ചത്. 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സാന്നിദ്ധ്യത്തിലാണ് ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപിയില്‍ ചേര്‍ന്നത്. അകാലിദളിലൂടെയാണ് ഹരീന്ദര്‍ സിങ് ഖല്‍സ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

പിന്നീട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഖല്‍സ 2014ല്‍ എംപിയായി. 2015ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more