1 GBP = 103.96

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം എത്രയും വേഗം നടപ്പിലാക്കും: റാം ഷിന്‍ഡെ

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം എത്രയും വേഗം നടപ്പിലാക്കും: റാം ഷിന്‍ഡെ

മുംബൈ: കര്‍ണാടകയില്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ റാം ഷിന്‍ഡെ. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഷിന്‍ഡെയുടെ പ്രതികരണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് എല്‍എല്‍എ മാരായ അര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. പിന്തുണ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കത്ത് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിക്കഴിഞ്ഞു. സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ തങ്ങളെ ഭാഗത്താക്കി സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതികള്‍ ബിജെപി നടപ്പിലാക്കി കഴിഞ്ഞു എന്നാണ് ലഭിക്കുന്ന സൂചനകള്‍.

 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സംഖ്യം മത്സരിച്ചാല്‍ അത് ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തും. സംസ്ഥാന ഭരണം ലഭിച്ചാല്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന വിശ്വാസമാണ് ബിജെപി നേതൃത്വത്തിനുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more