1 GBP = 104.08

കരിപ്പൂരിൽ വലിയ വിമാനം: സുരക്ഷ വിലയിരുത്തൽ ഇന്ന്​

കരിപ്പൂരിൽ വലിയ വിമാനം: സുരക്ഷ വിലയിരുത്തൽ ഇന്ന്​

കരിപ്പൂർ: വിമാനാപകടത്തെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതി​ന്​ മുന്നോടിയായി സുരക്ഷ വിലയിരുത്തൽ (സേഫ്​റ്റി അസസ്​മെൻറ്​) ചൊവ്വാഴ്​ച നടക്കും. വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥർ, സർവിസിന്​​ താൽപര്യം പ്രകടിപ്പിച്ച കമ്പനികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. എയർഇന്ത്യ, സൗദി എയർലൈൻസ്​, എമിറേറ്റ്​സ്​, ഖത്തർ എയർവേസ്​ എന്നിവയാണ്​ ​പ​െങ്കടുക്കുക. ഒാൺലൈനിലൂടെയാകും കമ്പനി പ്രതിനിധികൾ സംബന്ധിക്കുക.

നവംബർ 25ന്​ വ്യോമയാന മന്ത്രാലയത്തി​െൻറ നിർദേശപ്രകാരം ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ദുരൈരാജി​െൻറ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിൽ പരിശോധന നടത്തുകയും അടിയന്തരമായി നടപടി സ്വീകരിക്കാനും നിർദേശിച്ചിരുന്നു. തുടർന്ന്​ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഡി.ജി.സി.എക്ക്​ റി​േപ്പാർട്ട്​ നൽകി.

ചൊവ്വാഴ്​ചയിലെ യോഗത്തിൽ വിദഗ്​ധ സംഘത്തി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികൾ കമ്പനികളുമായി ചർച്ച ചെയ്യും. ഇതിന്​ ശേഷം സ്​റ്റാൻഡേഡ്​ ഒാപറേറ്റിങ്​ പ്രൊസീഡ്യർ (എസ്​.ഒ.പി) സമഗ്രമായി പരിഷ്​കരിക്കും. തുടർന്ന്​ അനുമതിക്കായി ഡി.ജി.സി.എക്ക്​ സമർപ്പിക്കും. ഇതിന്​ ശേഷമാണ്​ വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനമുണ്ടാകുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more