1 GBP = 103.78
breaking news

ഓപ്പറേഷൻ കാവേരിയുടെ വിജയത്തിന് പിന്നിൽ സൗദിയുടെ അകമഴിഞ്ഞ പിന്തുണ; സൗദിയിലെ ഇന്ത്യൻ അംബാസഡർ

ഓപ്പറേഷൻ കാവേരിയുടെ വിജയത്തിന് പിന്നിൽ സൗദിയുടെ അകമഴിഞ്ഞ പിന്തുണ; സൗദിയിലെ ഇന്ത്യൻ അംബാസഡർ

സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച ‘ഓപറേഷൻ കാവേരി’യെ വിജയത്തിലെത്തിച്ചത് സൗദി അറേബ്യ നൽകിയ അതിരുകളില്ലാത്ത പിന്തുണ കാരണമാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. ജുബൈലിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഡാനിലെ ആഭ്യന്തര കലഹത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച ‘ഓപറേഷൻ കാവേരി’യെ വിജയകരമാക്കിയത് സൗദി അറേബ്യ നൽകിയ അതിരുകളില്ലാത്ത പിന്തുണ കാരണമാണെന്ന് ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. സുഡാനിൽ നിന്നും 3,500 ഇന്ത്യക്കാരെയാണ് ജിദ്ദ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. ഇന്ത്യൻ നാവിക സേനയുടെ കപ്പലുകൾക്കും വിമാനങ്ങൾക്കുമൊപ്പം സൗദി അറേബ്യൻ ഫോഴ്സും ഇന്ത്യക്കാരെ സൗദിയിലെത്തിക്കാൻ കൂടെ നിന്നു. സൗദിയുടെ ഉയർന്ന സൈനിക ഉദ്യോഗസ്ഥർ നൽകിയ പിന്തുണയും സഹകരണവുമാണ് ഓപറേഷൻ കാവേരിയെ വിജയകരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

2019ൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തെ തുടർന്ന് ഒപ്പുവെപ്പ നയതന്ത്ര സഹകരണ കരാറിന്‍റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൗദിയുടെ രണ്ടാമത്തെ കച്ചവട പങ്കാളിയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഒപ്പം ഇന്ത്യയുടെ നാലാമത്തെ കച്ചവട പങ്കാളിയാണ് സൗദി അറേബ്യ
ഇതുകൂടാതെ കലയും സംസ്കാരവുമുൾപ്പെടെ നിരവധി രംഗങ്ങളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു.

ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ് ഗ്രിവാൾ, കപ്പൽ ക്യാപ്റ്റൻ രാഹുൽ ഉപാധ്യായ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കെ. മുഹമ്മദ് ഷബീർ എന്നിവരും അംബാസഡറോടൊപ്പം സന്നിഹിതരായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more