1 GBP = 104.17

ഐ.ടി.ഐ വിദ്യാര്‍ഥിയുടെ കൊലപാതകം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ഐ.ടി.ഐ വിദ്യാര്‍ഥിയുടെ കൊലപാതകം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കൊല്ലത്ത് ഐ.ടി.ഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെ ആണ് അറസ്റ്റിലായത്. സരസന്‍ പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് പാര്‍ട്ടി നീക്കി.

സരസന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്. എന്നാല്‍ കേസിന്റെ പ്രാഥമികഘട്ടത്തില്‍ സരസന്‍പിള്ളയെ പൊലീസ് പ്രതിചേര്‍ത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘമായിരുന്നു മര്‍ദിച്ചത്. ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more