1 GBP = 103.70

ഏറ്റുമുട്ടൽ തുടരുന്നു; 550 അർമീനിയൻ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ

ഏറ്റുമുട്ടൽ തുടരുന്നു; 550 അർമീനിയൻ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ

യെരവാൻ: അർമീനിയയും അസർബൈജാനും തമ്മിലെ സംഘർഷം തുറന്ന യുദ്ധത്തിലേക്ക്​. ഞായറാഴ്​ച ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്​ചയും തുടർന്നതോടെ ഇരു ഭാഗത്തുമായി വൻ ആൾനാശമുണ്ടായി. 550ലധികം അർമീനിയൻ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം വാർത്ത ഏജൻസിയെ അറിയിച്ചു. ഇൗ വിവരം നിഷേധിച്ച അർമീനിയൻ പ്രതിരോധ മന്ത്രാലയം 200ലേ​െറ പേർക്ക്​ പരിക്കേറ്റതായി വ്യക്തമാക്കി. നഗോർണോ-കരോബാക്​ പ്രദേശത്തെ നിയന്ത്രിക്കുന്ന 31 സൈനികർ കൊല്ലപ്പെട്ടതായി പ്രദേശത്തെ സ്വത​ന്ത്ര ഭരണകൂടം അറിയിച്ചു. ആറു​ സിവിലിയന്മാർ മരിക്കുകയും 19 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അർമീനിയൻ സൈന്യം തർതാർ പട്ടണത്തിലേക്ക്​ ഷെല്ലാക്രമണം നടത്തിയതാണ്​ തിങ്കളാഴ്​ചത്തെ സംഘർഷത്തിന്​ കാരണമെന്ന്​ അസർബൈജാൻ ആരോപിച്ചു. ഞായറാഴ്​ച രാത്രി മുഴുവൻ അസർബൈജാൻ ആക്രമണം തുടർന്നതായും തിങ്കളാഴ്​ച രാവിലെ രൂക്ഷമാക്കുകയായിരുന്നുവെന്നും​ അർമീനിയൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. തുർക്കി സിറിയയിൽനിന്ന്​ 4000 സൈനികരെ അസർബൈജാ​െൻറ സഹായത്തിനായി എത്തിച്ചതായി അർമീനിയ ആരോപിച്ചു. അസർബൈജാൻ അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്​. ഏറ്റുമുട്ടൽ രൂക്ഷമായതോടെ ​െഎക്യരാഷ്​ട്രസഭയും അമേരിക്ക, റഷ്യ, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളും സമാധാനശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​. 

നഗോർണോ-കരോബാക്​ പ്രദേശമാണ്​ ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷങ്ങൾക്ക്​ പ്രധാന കാരണം. 

സോവിയറ്റ്​ ശിഥിലീകരണത്തിന്​ തുടക്കംകുറിച്ച 1988 മുതൽ സംഘർഷം ആരംഭിക്കുകയും അർമീനിയയും അസർബൈജാനും സ്വതന്ത്ര റിപ്പബ്ലിക്കുക​ളായതോടെ യുദ്ധത്തിലേക്ക്​ എത്തുകയും ചെയ്​തു. 1994ൽ വെടിനിർത്തൽ കരാറുണ്ടാക്കിയെങ്കിലും ഇടക്കിടെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. 4400 ചതുര​ശ്ര കിലോമീറ്റർ വിസ്​തീർണമുള്ള നഗോർണോ-കരോബാക്​ അസർബൈജാന്​ ഉള്ളിലാണ്​ നിലകൊള്ളുന്നതെങ്കിലും അർമീനിയൻ വംശജർക്കാണ്​ ഭൂരിപക്ഷം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more