1 GBP = 103.16

ഏപ്രിൽ 3 നാൽപ്പതാം വെള്ളിയാഴ്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഉപവാസ ദിനം

ഏപ്രിൽ 3 നാൽപ്പതാം വെള്ളിയാഴ്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഉപവാസ ദിനം

ഫാ. ടോമി എടാട്ട്  PRO,ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

പ്രെസ്റ്റൻ: കൊറോണ വൈറസ്സിൻ്റെ ഭീതിയിൽ കഴിയുന്ന ലോകം മുഴുവനെയും സമർപ്പിച്ചുകൊണ്ടു്, പ്രത്യേകിച്ച് ആതുരശുശ്രൂഷാ മേഖലയിലും, സാമൂഹിക സന്നദ്ധ മേഖലകളിലും ശുശ്രൂഷ ചെയ്യുന്നവരെ ദൈവ തൃക്കരങ്ങളിൽ സമർപ്പിച്ചുകൊണ്ടു് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഉപവാസദിനം ആചരിക്കുന്നു. അഭിവന്ദ്യ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവിൻ്റെ നിർദ്ദേശാനുസരണം ഏപ്രിൽ മാസം 3-ാം തീയതി നാല്പതാംവെള്ളിയാഴ്ചയാണ് ഉപവാസ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രൂപതാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്.
ഈ നാളുകളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടും രൂപതയിലെ വൈദികരോടും സന്യസ്‌തരോടും അൽമായ സഹോദരങ്ങളോടും ചേർന്ന് ഒരുമിച്ച് പ്രാർത്ഥിക്കുവാനും ദൈവത്തിൽ അഭയം ഗമിക്കുവാനും ശക്തിപ്പെടുവാനും രൂപത ആഹ്വാനം ചെയ്യുന്നു. രൂപതയിലെ സാധിക്കുന്നവരെല്ലാം ഉപവാസ ദിനത്തിൽ പങ്കെടുത്ത് ആതുരശുശ്രൂഷാരംഗത്ത് ജീവന്റെ ശുശ്രൂഷാമേഖലയിൽ നിരന്തരം പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിയും നമ്മുടെ കീ വർക്കേഴ്സിന് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് പ്രോട്ടോ സിഞ്ചെല്ലൂസ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more