1 GBP = 103.12

ഏപ്രിൽ കിറ്റ് വിതരണം തുടങ്ങി; സ്പെഷൽ അരി വിതരണം ബുധനാഴ്ച

ഏപ്രിൽ കിറ്റ് വിതരണം തുടങ്ങി; സ്പെഷൽ അരി വിതരണം ബുധനാഴ്ച

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ​വ​ക റേ​ഷ​ൻ പെ​ർ​മി​റ്റി​ല്ലാ​ത്ത വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, ക​ന്യാ​സ്ത്രീ​മ​ഠ​ങ്ങ​ൾ, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ, ആ​ശ്ര​മ​ങ്ങ​ൾ, ക്ഷേ​മാ​ശു​പ​ത്രി​ക​ൾ, ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്പെ​ഷ​ൽ അ​രി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച എ​ൻ.​പി (ഐ) ​വി​ഭാ​ഗ​ത്തി​ലു​ള്ള (ബ്രൗ​ൺ റേ​ഷ​ൻ​കാ​ർ​ഡ്) ഇ​വ​ർ​ക്ക് 15 രൂ​പ നി​ര​ക്കി​ൽ ര​ണ്ടു​കി​ലോ അ​രി​യാ​ണ് പ്ര​ത്യേ​കം അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഈ ​കാ​ർ​ഡു​കാ​ർ​ക്ക് കി​ലോ​ക്ക് 10.90 രൂ​പ നി​ര​ക്കി​ൽ പ്ര​തി​മാ​സം ര​ണ്ടു​കി​ലോ അ​രി, ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ഒ​രു​കി​ലോ ആ​ട്ട എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​മാ​യ നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്കും 10 കി​ലോ അ​രി കി​ലോ​ക്ക് 15 രൂ​പ നി​ര​ക്കി​ൽ ബുധനാഴ്ച ​മു​ത​ൽ ല​ഭി​ക്കും. എ​ൻ.​പി (ഐ) ​വി​ഭാ​ഗ​ത്തി​നു​കൂ​ടി സ്പെ​ഷ​ൽ അ​രി ന​ൽ​കേ​ണ്ട​തി​നാ​ൽ എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണു​ക​ളി​ൽ നീ​ക്കി​യി​രി​പ്പു​ള്ള സ്​​റ്റോ​ക്കു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വാ​തി​ൽ​പ​ടി വി​ത​ര​ണം ചെ​യ്യാ​ൻ സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. 

അ​തേ​സ​മ​യം ഏ​പ്രി​ൽ മാ​സ​ത്തെ സ്പെ​ഷ​ൽ കി​റ്റ് വി​ത​ര​ണം ചൊ​വ്വാ​ഴ്ച​മു​ത​ൽ ആ​രം​ഭി​ച്ചു. കി​റ്റ് വാ​ങ്ങു​ന്ന​തി​ന് ക​ട​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more