1 GBP = 103.97
breaking news

എൻ എച്ച് എസ് ജീവനക്കാരുടെ ശമ്പള വർദ്ധനവ് ശരിയായ രീതിയിലല്ലെന്ന് ആർ സി എൻ മേധാവി

എൻ എച്ച് എസ് ജീവനക്കാരുടെ ശമ്പള വർദ്ധനവ് ശരിയായ രീതിയിലല്ലെന്ന് ആർ സി എൻ മേധാവി

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കൊട്ടിഘോഷിച്ച് ലഭ്യമാക്കിയ മൂന്ന് വര്‍ഷത്തെ ശമ്പള കരാര്‍ വിചാരിച്ചത് പോലെ ഗുണകരമല്ലെന്ന് സമ്മതിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മേധാവി ജാനറ്റ് ഡേവിസ്. നേരത്തെ വിചാരിച്ചത് പോലെ അത്ര വെടിപ്പല്ല കരാറെന്ന് താന്‍ തിരിച്ചറിഞ്ഞത് 25-ാം തീയതി നേരം വെളുത്തപ്പോഴാണെന്നാണ് ജാനറ്റ് ഡേവിസ് അവകാശപ്പെടുന്നു. ഇൗ വീഴ്ചയില്‍ അവര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്.

‘നിങ്ങളെ പോലെ ഞാനും രോഷാകുലയാണ്. ആര്‍സിഎന്‍ അംഗങ്ങള്‍ക്കായി പോരാടും. വേനല്‍ക്കാലത്തോടെ എല്ലാ ജീവനക്കാര്‍ക്കും 3% വര്‍ദ്ധനവ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കില്ല’, ജാനറ്റ് ഡേവിസ് വ്യക്തമാക്കി.

ജീവനക്കാര്‍ക്കിടയില്‍ ഉണ്ടാക്കിവെച്ച ആശങ്കകളെക്കുറിച്ചും ജാനറ്റ് ഡേവിസ് കുറിപ്പെഴുതി. ഒപ്പം ആര്‍സിഎന്‍ അംഗങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയിച്ച് ഇമെയിലും അയച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ എല്ലാവര്‍ക്കും 3% ശമ്പള വര്‍ദ്ധനവ് നടപ്പാക്കും. എന്നാല്‍ ഇന്‍ക്രിമെന്റ് പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ചില മാറ്റങ്ങളുണ്ട്. ഇന്‍ക്രിമെന്റ് തീയതി മുതല്‍ മാത്രമാകും ഈ തുക ലഭിക്കുക.

ഇതിന് മുന്‍പുള്ള കാലയളവില്‍ ഏപ്രില്‍ മുതല്‍ 1.5% വര്‍ദ്ധനവ് മാത്രമാണ് ലഭിക്കുക. ശമ്പള ക്രമീകരണത്തില്‍ മാറ്റം വരുത്തിയതാണ് ഈ കരാര്‍ തീരുമാനത്തെ കുഴപ്പങ്ങളില്‍ ചാടിച്ചത്. രാജ്യത്തെ സേവിക്കാന്‍ ഇറങ്ങിയ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുള്ള അപമാനമാണ് ഈ വെളിപ്പെടുത്തലെന്നാണ് വിമര്‍ശനം.

ശമ്പള വര്‍ദ്ധനവ് കൂടുതല്‍ നഴ്‌സുമാരെയും ജീവനക്കാരെയും ആകര്‍ഷിക്കുമെന്ന പ്രതീക്ഷയും ഇതോടെ അസ്ഥാനത്താണെന്ന് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more