1 GBP = 103.76

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പോലീസുകാർക്ക് ഇന്ന് ശിക്ഷ വിധിക്കും

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പോലീസുകാർക്ക് ഇന്ന് ശിക്ഷ വിധിക്കും

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. കേസിലെ ആറ് പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലക്കുറ്റം ചുമത്തിയ ഒന്നാംപ്രതി ജിതകുമാര്‍, രണ്ടംപ്രതി ശ്രീകുമാര്‍ എന്നിവരെ റിമാൻഡിൽ വിട്ടിരുന്നു. നാലു മുതൽ ആറുവരെ പ്രതികൾക്ക് എതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

തൂക്കുകയർ ഉൾപ്പെടെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. മുഖ്യ പ്രതികളെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റ് മൂന്ന് പ്രതികൾ ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകണം. നാലു മുതല്‍ ആറുവരെ പ്രതികളായ മുന്‍ എസ്.പിമാരായ ഇ.കെ സാബു, ഹരിദാസ്, ഡിവൈ.എസ്.പി അജിത്ത് എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നേരിട്ട് ഹാജരാകാൻ നിർദേശം. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുളളത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് സി.ബി.ഐ കണ്ടെത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ സോമന്‍ വിചാരണഘട്ടത്തില്‍ മരിച്ചിരുന്നു. സംഭവം നടന്ന് 13 വര്‍ഷത്തിനുശേഷമാണ് കുറ്റക്കാരെ കണ്ടെത്തി വിധി വരുന്നത്. 2005 സെപ്തംബര്‍ 27 നായിരുന്നു ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉരുട്ടിക്കൊല. ഉദയകുമാറിന്റെ പക്കലുണ്ടായിരുന്ന 4020 രൂപ മോഷണ മുതലെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഉദയകുമാറിന്റെ അമ്മ ഒറ്റയ്ക്കു നടത്തിയ നിയമപോരാട്ടമാണ് സി.ബി.ഐ അന്വേഷണത്തിനും ഒടുവിൽ വിധിക്കും കാരണമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more