1 GBP = 104.01

ഇ​ന്ത്യ​യു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെന്ന്​ സൈ​നി​ക മേ​ധാ​വി

ഇ​ന്ത്യ​യു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെന്ന്​ സൈ​നി​ക മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ ക്ഷ​മ ആ​രും പ​രീ​ക്ഷി​ക്ക​രു​തെ​ന്ന്​ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ. സൈ​നി​ക ദി​ന പ​രേ​ഡി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ന​ര​വ​നെ.

ഏ​ക​പ​ക്ഷീ​യ​മാ​യി അ​തി​ർ​ത്തി മാ​റ്റാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക്​ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. ഗാ​ൽ​വ​ൻ പോ​രാ​ളി​ക​ളു​ടെ ത്യാ​ഗം ഒ​രി​ക്ക​ലും വെ​റു​തെ​യാ​കി​ല്ല. രാ​ജ്യ​ത്തി​‍െൻറ പ​ര​മാ​ധി​കാ​ര​ത്തെ​യും സു​ര​ക്ഷ​യെ​യും പോ​റ​ലേ​ൽ​പി​ക്കാ​ൻ സൈ​ന്യം അ​നു​വ​ദി​ക്കി​ല്ല. ചൈ​ന​യു​മാ​യു​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ എ​ട്ടു​ത​വ​ണ സൈ​നി​ക​ത​ല ച​ർ​ച്ച ന​ട​ന്നി​ട്ടു​ണ്ട്. 

നി​ല​വി​ലെ അ​വ​സ്ഥ മാ​റ്റാ​നു​ള്ള ശ്ര​മം തു​ട​രും. പാ​കി​സ്​​താ​ൻ ഇ​പ്പോ​ഴും ഭീ​ക​ര​ത​യു​ടെ സു​ര​ക്ഷി​ത മ​ണ്ണാ​യി തു​ട​രു​ക​യാ​ണ്. നി​യ​ന്ത്ര​ണ​രേ​ഖ​ക്ക​പ്പു​റ​ത്തു​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​നാ​യി 400ഓ​ളം ഭീ​ക​ര​ർ ത​യാ​റെ​ടു​ത്തു​നി​ൽ​ക്കു​ക​യാ​ണ്. വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ത്തി​ൽ 40 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഇ​ത്​ പാ​കി​സ്​​താ​‍െൻറ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. 

ക​ഴി​ഞ്ഞ വ​ർ​ഷം 200ല​ധി​കം ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചി​ട്ടു​ണ്ട്. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും തു​ര​ങ്ക​ങ്ങ​ൾ വ​ഴി​യും ആ​യു​ധ​ക്ക​ട​ത്ത്​ ന​ട​ത്താ​നും ശ്ര​മ​മു​ണ്ടെ​ന്ന്​ ന​ര​വ​നെ പ​റ​ഞ്ഞു. ക​രു​ത്ത്​ വ​ർ​ധി​പ്പി​ക്കാ​നാ​യി സൈ​ന്യ​ത്തി​ൽ പ​രി​ഷ്​​ക​ര​ണം കൊ​ണ്ടു​വ​രും. സാ​​ങ്കേ​തി​ക​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ഐ.​ഐ.​ടി പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​ പ്ര​വ​ർ​ത്തി​ക്കും. യു.​എ​ൻ സ​മാ​ധാ​ന സേ​ന​യി​ൽ 5,300 ഇ​ന്ത്യ​ൻ ഭ​ട​ന്മാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​‍െൻറ മൊ​ബൈ​ൽ ആ​പ്പും അ​ദ്ദേ​ഹം നാ​ടി​നു​ സ​മ​ർ​പ്പി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more