1 GBP = 103.69

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾക്ക് തുടക്കമായി

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾക്ക് തുടക്കമായി

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ തുടക്കമായി. വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണ അഷ്ടമിരോഹിണി നാളിലെ കണ്ണന്റെ പിറന്നാളാഘോഷം. കാഴ്ചശീവേലിക്ക് മൂന്നു നേരം സ്വർണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളും. കൊവിഡ് നിയന്ത്രണം പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ. വെർച്വൽ ക്യു വഴിയുള്ള ദർശനം 9.30ന് ആരംഭിക്കും.

രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ പഞ്ചാരിമേളം നയിക്കും. രാത്രി 10 മണിക്ക് കൃഷ്ണനാട്ടവും നടക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താനാകും. ഓൺലൈൻ ആയി ബുക്ക് ചെയ്തവർക്ക് വെർച്വൽ ക്യൂ വഴിയാണ് ദർശനം. നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം. ഭക്തർക്ക് പരിമിതമായ തോതിൽ നിവേദ്യങ്ങളും ഇന്ന് മുതൽ നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more