1 GBP = 104.25
breaking news

ആഷസ് പരമ്പര: സമനില, അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തോല്‍വി

ആഷസ് പരമ്പര: സമനില, അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തോല്‍വി

ലണ്ടന്‍: ആഷസ് പരമ്പര സമനിലയില്‍. ഓവലില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിന് തിളക്കമാർന്ന ജയം. ഓവലില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. സ്‌കോര്‍: ഇംഗ്ലണ്ട് 294 & 329, ഓസ്‌ട്രേലിയ 225 & 263. ഇതോടെ പരമ്പര 2-2 സമനിലയില്‍ കലാശിച്ചു. എന്നാല്‍ ആഷസ് കിരീടം ഓസ്‌ട്രേലിയ നാലാം സ്വന്തമാക്കിയിരുന്നു.

17 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വെയ്ഡിന്റെ ഇന്നിങ്‌സ്. ഈ ആഷസില്‍ നാലാമത്തേയും കരിയറിലെ നാലാം സെഞ്ചുറിയുമാണിത്. നാല് വിക്കറ്റ് വീതം നേടിയ സ്റ്റുവര്‍ട്ട് ബ്രോഡും ജാക്ക് ലീച്ചുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസ് നാലാം ദിനം 263 എല്ലാവരും പുറത്താവുകയായിരുന്നു. 117 റണ്‍സ് നേടിയ മാത്യു വെയ്ഡ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ഓപ്പണര്‍മാര്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തിയപ്പോള്‍ തുടക്കം പാളി. മാര്‍കസ് ഹാരിസ് (9), ഡേവിഡ് വാര്‍ണര്‍ (11), മര്‍നസ് ലബുഷാഗ്നെ (14), സ്റ്റീവന്‍ സ്മിത്ത് (23), മിച്ചല്‍ മാര്‍ഷ് (24), ടിം പെയ്ന്‍ (21), പാറ്റ് കമ്മിന്‍സ് (9), നഥാന്‍ ലിയോണ്‍ (1), ജോഷ് ഹേസല്‍വുഡ് (0) എന്നിവരാണ് പുറത്തായ താരങ്ങള്‍. പീറ്റര്‍ സിഡില്‍ (3) പുറത്താവാതെ നിന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more