1 GBP = 103.84
breaking news

ആദ്യ പരീക്ഷണത്തിൽ മികച്ച പ്രതിരോധ ശക്തി പ്രകടിപ്പിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിൻ

ആദ്യ പരീക്ഷണത്തിൽ മികച്ച പ്രതിരോധ ശക്തി പ്രകടിപ്പിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിൻ

വാഷിങ്ടൺ: നോവൽ കൊറോണ വൈറസിനെതിരെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് 19 വാക്സിൻ ശക്തമായ പ്രതിരോധ ശേഷി പ്രകടിപ്പിച്ചതായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല പരിശോധനാഫലം. Ad26.COV2.S എന്ന പേരിലറിയപ്പെടുന്ന വാക്സിനാണ് പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗവേഷകർക്ക് ശുഭപ്രതീക്ഷ നൽകിയിരിക്കുന്നത്. 

വളണ്ടിയർമാർക്ക് രണ്ടു വ്യത്യസ്ത ഡോസുകളിലാണ് വാക്സിൻ നൽകിയത്. ഇതുരണ്ടും തൃപ്തികരമായ ഫലമാണ് നൽകിയത്. ജൂലായിൽ വികസിപ്പിച്ച വാക്സിൻ കുരങ്ങുകളിൽ പ്രയോഗിച്ച് ഫലപ്രദമാണെന്ന് കണ്ടതിനെ തുടർന്നാണ് യു.എസ്. സർക്കാരിന്റെ പിന്തുണയോടെ 1000 ആരോഗ്യവാന്മാരിൽ പരീക്ഷണം നടത്തിയത്. നിലവിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ 60,000 പേരിൽ അവസാനവട്ട ക്ലിനിക്കൽ പരീക്ഷണത്തിനുളള നടപടികൾക്ക് ജോൺസൺ ആൻഡ് ജോൺസൺ തുടക്കം കുറിച്ചു. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം മധ്യത്തോടെയോ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പറഞ്ഞു. 

ഇടക്കാല വിശകലനത്തിനായി ലഭ്യമായ ഡേറ്റകളിൽ 98 ശതമാനം പേരിലും കുത്തിവെയ്പ്പെടുത്ത് 29 ദിവസം കഴിഞ്ഞതിനുശേഷം രോഗാണുക്കളിൽ നിന്ന് കോശങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ ഉളളതായി ജോൺസൺ ആൻഡ് ജോൺസണിന്റെ യൂണിറ്റ് ജാൻസ്സെൻ ഫാർമസ്യൂട്ടിക്കൽസിലെ ഗവേഷകർ പറയുന്നു. 

മെഡിക്കൽ വെബ്സൈറ്റായ medRxiv ൽ പ്രസിദ്ധീകരിച്ച പരിശോധനാഫലം ശാസ്ത്രീയമായി അവലോകനം ചെയ്തിട്ടില്ല. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more