1 GBP = 103.52
breaking news

ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം ജനുവരി 10 വരെ

ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം ജനുവരി 10 വരെ

നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും അവർ പങ്ക് വ്യാപാരസ്​ഥാപനങ്ങൾ ആണെങ്കിൽ അവയും അവയുടെ പങ്കുകാരും കമ്പനികളും ആദായനികുതി നിയമത്തിലെ 92 ഇ വകുപ്പനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും ഒഴികെ എല്ലാ നികുതിദായകരും 2019–20 സാമ്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം ജനുവരി 10 വരെ ആദായനികുതി വക​ുപ്പ്​ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. തീയതി ദീർഘിപ്പിച്ചു നൽകുന്നതിന് മുമ്പ് 2020 ഡിസംബർ 31 വരെ ആയിരുന്നു സമയം. എന്നാൽ ടാക്സ്​ ഓഡിറ്റും ട്രാൻസ്​ഫർ ൈപ്രസ്​ ഓഡിറ്റും ആവശ്യമുള്ള നികുതിദായകർ പ്രസ്​തുത ഓഡിറ്റ് റിപ്പോർട്ട് 2021 ജനുവരി 15 ന് മുമ്പ് ഫയൽ ചെയ്യേണ്ടതുണ്ട്. അവരുടെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് 2021 ഫെബ്രുവരി 15 വരെ സമയമുണ്ട്. 2019–20 ലെ ചരക്ക് സേവനനികുതിയുടെ വാർഷിക റിട്ടേണുകളും ഓഡിറ്റ് റിപ്പോർട്ടും ഫയൽ ചെയ്യുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. നിഷ്ക്കർഷിച്ചിരിക്കുന്ന തീയതികൾക്കുള്ളിൽ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ പിന്നീട് ആദായനികുതിനിയമം 234 എഫ് അനുസരിച്ച്​ പിഴ അടച്ചുമാത്രമേ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കൂ.

നല്ല ശതമാനം നികുതിദായകരും നികുതി നിർണയത്തിൽ തെറ്റായ ചില വിശ്വാസങ്ങൾ പിന്തുടരുന്നുണ്ട്​. ചില തെറ്റായ അനുമാനങ്ങൾ ചുവടെ (ഇവയെല്ലാം തെറ്റിദ്ധാരണകൾ മാത്രമാണ്):

  • ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശക്ക് ടി.ഡി.എസ്​ പിടിക്കുന്നതിനാൽ അത് റിട്ടേണിൽ ചേർക്കേണ്ടതില്ല. 
  • ടി.ഡി.എസിൽ നിന്നും ഒഴിവുള്ള ബാങ്ക് പലിശ റിട്ടേണിൽ ചേർക്കേണ്ട. 
  • ഫിക്​സഡ് ഡിപ്പോസിറ്റുകൾ പല ബാങ്കുകളിലായി നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശയുടെ വിവരം സർക്കാറിന് ലഭിക്കില്ല. 
  • ടാക്​സ്​​ സേവിങ്​സ്​​ ബോണ്ടുകളിൽ നിന്നും ലഭിക്കുന്ന പലിശക്ക് നികുതി ഒഴിവുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more