1 GBP = 104.04

അ​മേ​രി​ക്ക തി​രി​ച്ചെ​ത്തി​യ​താ​യി നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​​ ജോ ​ബൈ​ഡ​ൻ

അ​മേ​രി​ക്ക തി​രി​ച്ചെ​ത്തി​യ​താ​യി നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​​ ജോ ​ബൈ​ഡ​ൻ

വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തെ ന​യി​ക്കാ​ൻ അ​മേ​രി​ക്ക തി​രി​ച്ചെ​ത്തി​യ​താ​യി നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​​ ജോ ​ബൈ​ഡ​ൻ. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റിയായി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വായി ജാക്​ സുള്ളിവൻ, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സെ​ക്ര​ട്ട​റിയായി അ​ലി​ജാ​ൻ​ഡ്രോ മ​യോ​ർ​ക്ക​സ്, ര​ഹ​സ്യാ​ന്വേ​ഷ​ണ വിഭാഗം ത​ല​വ​നായി ആ​വ്​​റി​ൽ ഡി ​ഹെ​യി​ൻ​സ്, യു.​എ​ന്നിലെ അം​ബാ​സ​ഡ​റായി ലി​ൻ​ഡ തോ​മ​സ്​ ഗ്രീ​ൻ​ഫീ​ൽ​ഡ്, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന വി​ഭാ​ഗം സെക്രട്ടറിയായി ജോ​ൺ കെ​റി എന്നിവരടങ്ങിയ ത​െൻറ മ​ന്ത്രി​സ​ഭ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച്​ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ ബൈ​ഡ​ൻ അ​മേ​രി​ക്ക മ​ട​ങ്ങി​വ​ന്ന​താ​യി പ​റ​ഞ്ഞ​ത്.

2021 ജ​നു​വ​രി 20ന്​ ​പു​തി​യ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ക​യും ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വൈ​റ്റ്​ ഹൗ​സി​ൽ നി​ന്ന്​ ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​തോ​ടെ അ​മേ​രി​ക്ക ഒ​രി​ക്ക​ൽ​കൂ​ടി ലോ​ക​ത്തി​​െൻറ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ക​യും ന​മ്മു​ടെ എ​തി​രാ​ളി​ക​ളെ നേ​രി​ടു​ക​യും സു​ഹൃ​ത്തു​ക്ക​ളെ തി​ര​സ്​​ക​രി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​​ ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന വി​ഭാ​ഗം പ്ര​തി​നി​ധി എ​ന്നി​വ​യൊ​ഴി​ച്ചു​ള്ള പ​ദ​വി​ക​ൾ​ക്ക്​ സെ​ന​റ്റി​െൻറ അം​ഗീ​കാ​രം നേ​ടേ​ണ്ട​തു​ണ്ട്. നി​ല​വി​ൽ 50-48 എ​ന്ന നി​ല​യി​ൽ ര​ണ്ടം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ​മു​ള്ള റി​പ​ബ്ലി​ക്ക​ൻ​മാ​ർ ബൈ​ഡ​െൻറ നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നി​ട​യി​ല്ല. അ​തി​നാ​ൽ, ജ​നു​വ​രി അ​ഞ്ചി​ന്​ ജോ​ർ​ജി​യ​യി​ലെ ര​ണ്ട്​ സെ​ന​റ്റ്​ സീ​റ്റി​ലേ​ക്ക്​ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ നി​ർ​ണാ​യ​ക​മാ​ണ്. ര​ണ്ട്​ സീ​റ്റി​ൽ വി​ജ​യി​ച്ചാ​ൽ അം​ഗ​ബ​ലം തു​ല്യ​മാ​വു​ക​യും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ ക​മ​ല ഹാ​രി​സി​െൻറ വോ​ട്ട്​ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​വു​ക​യും ചെ​യ്യും. 

അ​തി​നി​ടെ, അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്​ അ​നു​കൂ​ല​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ട്രം​പ്​ പ്ര​തി​ക​രി​ച്ചെ​ങ്കി​ലും വി​സ്​​കോ​ൻ​സ​ൻ സം​സ്​​ഥാ​ന​ത്തെ ഔ​േ​ദ്യാ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​നം നി​ർ​ത്താനാ​വ​ശ്യ​പ്പെ​ട്ട്​ റി​പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ കേ​സ്​ നൽകി. ഇ​വി​ടെ ബൈ​ഡ​ന്​ 20,000 വോ​ട്ടി​െൻറ ലീ​ഡാ​ണു​ള്ള​ത്. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ്​ ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more